city-gold-ad-for-blogger
Aster MIMS 10/10/2023

Election Security | കർണാടക തെരഞ്ഞെടുപ്പ്: അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി; രേഖകളില്ലാതെ 50,000 രൂപയിൽ കൂടുതൽ പണം കൈവശം വെച്ചാൽ കണ്ടുകെട്ടും; മംഗ്ളൂറിലേക്കടക്കം ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് പോകുന്നവർക്ക് മുന്നറിയിപ്പ്

മംഗ്ളുറു: (www.kasargodvartha.com) കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കർണാടക-കേരള സംസ്ഥാനങ്ങൾക്കിടയിലുള്ള അതിർത്തി ചെക് പോസ്റ്റുകളിൽ പൊലീസ് പരിശോധന ശക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടവും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇതനുസരിച്ച് 50,000 രൂപയോ അതിന് മുകളിലോ തുക കൈവശം വയ്ക്കുന്നവർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് തെളിവ് നൽകണം. അല്ലാത്തപക്ഷം തുക കണക്കിൽ പെടാത്തതായി കണ്ടുകെട്ടും.

 Election Security | കർണാടക തെരഞ്ഞെടുപ്പ്: അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി; രേഖകളില്ലാതെ 50,000 രൂപയിൽ കൂടുതൽ പണം കൈവശം വെച്ചാൽ കണ്ടുകെട്ടും; മംഗ്ളൂറിലേക്കടക്കം ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് പോകുന്നവർക്ക് മുന്നറിയിപ്പ്

കേരളത്തിൽ നിന്ന് ബിസിനസ്, ചികിത്സ, വിദ്യാഭ്യാസ, അഡ്മിഷൻ ആവശ്യങ്ങൾക്ക് അതിർത്തി കടന്നുവരുന്നവർ ഏറെയാണ്. വലിയ തുകകൾ കൈവശം വെക്കുന്നവർ മതിയായ രേഖകൾ കരുതേണ്ടത് പ്രധാനമാണ്. രേഖകൾ ഇല്ല എന്ന കാരണത്താൽ പിടിച്ചെടുക്കുന്ന പണം തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞാൽ മാത്രമാണ് തിരികെ ലഭിക്കാൻ സാധ്യതയുള്ളത്. തെളിവില്ലാതെ അധിക പണം കൊണ്ടുപോകരുതെന്ന് അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു.

തലപ്പാടി ടോൾ ഗേറ്റിലാണ് കർണാടക സർകാർ പ്രധാന ചെക് പോസ്റ്റ് തുറന്നിരിക്കുന്നത്. കേരളത്തിൽ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും രണ്ടുതവണ പരിശോധിക്കും. ദേവിപുര റോഡിൽ മറ്റൊരു ചെക് പോസ്റ്റും തുറന്നിട്ടുണ്ട്. സുള്ള്യ താലൂക് പരിധിയിൽ കല്ലുഗുണ്ടി ജില്ലാ അതിർത്തി ചെക് പോസ്റ്റ്, സമ്പാജെ ഫോറസ്റ്റ് ചെക് പോസ്റ്റ്, ജാൽസൂർ പൊലീസ് ചെക് പോസ്റ്റ്, നാർക്കോട് സംസ്ഥാന അതിർത്തി പോസ്റ്റ് എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ബണ്ട് വാളിൽ ശാരദ്ക, ആനേക്കല്ലു, കന്യാന, സാലെത്തൂറു, മേടു എന്നിവിടങ്ങളിലാണ് ചെക് പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. മാർച് 27 ന് മേട് ചെക് പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത 1.5 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മംഗ്ളുറു കമീഷണറേറ്റിൽ പെടുന്ന കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ബോളിയാറു വിലേജിന്റെ അതിർത്തി പ്രദേശമായ ചേലൂരിന് സമീപം ഒരു ചെക് പോസ്റ്റ് തുറന്നിട്ടുണ്ട്.

എല്ലാ ചെക് പോസ്റ്റുകളിലും സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ട്. എസ്പി ഉൾപെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അടുത്തിടെ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. കേരളത്തിൽ നിന്ന് വരുന്നതും പോകുന്നതുമായ വാഹനങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

കർണാടകയിൽ പണമിടപാടുകൾ പരിശോധിക്കാനായി 2,040 ഫ്‌ലയിംഗ് സ്‌ക്വാഡുകൾ, 2,605 സ്റ്റാറ്റിക് സർവെയ്‌ലൻസ് ടീമുകൾ, 266 വീഡിയോ വ്യൂവിംഗ് ടീമുകൾ, 631 വീഡിയോ നിരീക്ഷണ ടീമുകൾ, 225 അകൗണ്ടിംഗ് ടീമുകൾ എന്നിവയെ സജ്ജമാക്കിയിട്ടുണ്ട്. വോടർമാരെ സ്വാധീനിക്കാനായി പണം, മദ്യം, മയക്കുമരുന്ന്, ആഭരണങ്ങൾ തുടങ്ങിയവ കൈമാറുന്നുണ്ടോയെന്ന് കർശനമായി നിരീക്ഷിക്കും. കർണാടകയിൽ മെയ് 10 ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. വോടെണ്ണൽ മെയ് 13നാണ്.

 Election Security | കർണാടക തെരഞ്ഞെടുപ്പ്: അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി; രേഖകളില്ലാതെ 50,000 രൂപയിൽ കൂടുതൽ പണം കൈവശം വെച്ചാൽ കണ്ടുകെട്ടും; മംഗ്ളൂറിലേക്കടക്കം ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് പോകുന്നവർക്ക് മുന്നറിയിപ്പ്


Keywords: Mangalore, National, News, Check-Post, Election, Assembly Election, Cash, Treatment, Education, Karnataka, Vote, Political-News, Politics, Top-Headlines, Security beefed up at check posts.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL