1.93 കോടിയുടെ നിരോധിത 1000,500 നോടുകൾ പിടികൂടി; മൂന്നുപേർ അറസ്റ്റിൽ
Nov 19, 2021, 18:44 IST
സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com 19.11.2021) കാറിൽ കടത്തുകയായിരുന്ന 1,92,50,000 രൂപയുടെ 1000, 500 നിരോധിത നോടുകൾ വാഹനപരിശോധനക്കിടെ പൊലീസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന ദക്ഷിണ കന്നഡ ജില്ലയിലെ സുബൈർ ഹമ്മബ്ബ (52), ദീപക് കുമാർ (32), അബ്ദുൽ നസീർ (40)എന്നിവരെ അറസ്റ്റ് ചെയ്തു.
അഡ്യാർ ഭാഗത്തു നിന്ന് ലാൽബാഗ് ഭാഗത്തേക്ക് വരികയായിരുന്നു കാർ. 1000ത്തിന്റെ 10 കെട്ടുകളും 500ന്റെ 57 കെട്ടുകളും രണ്ടു ബാഗുകളിൽ നിറച്ച നിലയിലായിരുന്നു നോടുകൾ. സുബൈറും നസീറും ഡ്രൈവർമാരും ദീപക് ഇലക്ട്രികൽ കോൺട്രാക്ടറുമാണ്.
ഷിവമോഗ്ഗ, ചിത്രദുർഗ എന്നിവിടങ്ങളിൽ നിന്നാണ് സംഘം നിരോധിത നോടുകൾ ശേഖരിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് മംഗ്ളുറു സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ പറഞ്ഞു.
Keywords: Karnataka, Mangalore, News, Top-Headlines, Cash, Arrest, Driver, Police, Rs 1.93 Crore in Demonetised Notes Seized; Three arrested.
< !- START disable copy paste -->