വ്യത്യസ്ത മതവിഭാഗത്തില്‍പെട്ട രണ്ടു പേര് ലോഡ്ജില്‍ മുറിയെടുത്തതായി വിവരം; പോലീസെത്തുമ്പോഴേക്കും ഇരുവരും സ്ഥലംവിട്ടു, മുറിയെടുത്തിരിക്കുന്നത് കാസര്‍കോട് സ്വദേശിയുടെ പേരില്‍
Dec 15, 2017, 11:11 IST
മംഗളൂരു: (www.kasargodvartha.com 15.12.2017) വ്യത്യസ്ത മതവിഭാഗത്തില്‍പെട്ട രണ്ടു പേര് ലോഡ്ജില്‍ മുറിയെടുത്തതായി വിവരം ലഭിച്ച പോലീസ് റെയ്ഡ് നടത്തി. എന്നാല്‍ ഇരുവരെയും കണ്ടെത്താനായില്ല. പോലീസെത്തുന്നതിനു മുമ്പെ ഇരുവരും ലോഡ്ജില്‍ നിന്നും സ്ഥലം വിടുകയായിരുന്നു. അതേസമയം പോലീസ് അന്വേഷണത്തില്‍ മുറിയെടുത്തിരിക്കുന്നത് കാസര്‍കോട് സ്വദേശിയുടെ പേരിലാണെന്ന് കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് തെക്കോട്ടെ ലോഡ്ജില്‍ മുറി ബുക്ക് ചെയ്തത്.
കാസര്‍കോട് സ്വദേശിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ പേരു വിവരങ്ങളോ മറ്റോ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഹിന്ദു ഓര്‍ഗനൈസേഷനാണ് വിവരം ഉള്ളാള്‍ പോലീസില്‍ അറിയിച്ചത്. വ്യാഴാഴ്ച രാവിലെ പോലീസെത്തുമ്പോഴേക്കും ഇരുവരും ലോഡ്ജില്‍ നിന്നും സ്ഥലം വിട്ടിരുന്നു. ഇരുവരെയും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ പോലീസ് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Keywords: Mangalore, news, kasaragod, Police-raid, ullal, Thokkott, Police raid lodge - couple from different religions flee,Top-Headlines,.