അനധികൃത അറവുശാലയില്‍ പോലീസ് റെയ്ഡ്; ഒരാള്‍ പിടിയില്‍, മൂന്ന് പേര് രക്ഷപ്പെട്ടു
Aug 31, 2015, 18:03 IST
ഉഡുപ്പി: (www.kasargodvartha.com 31/08/2015) കമ്പള ഹുക്കേരിയിലെ അനധികൃത അറവുശാലയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒരാള്‍ പിടിയിലായി. മൂന്ന് പേര് ഓടി രക്ഷപ്പെട്ടു. അഷ്റഫ് (46) ആണ് പോലീസിന്റെ പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. 17 കന്നുകാലികളെയും 15 തോലുകളും ഇറച്ചിയും, ഒരു ഓമ്നി വാനും, രണ്ട് ഇരുചക്ര വാഹനങ്ങളും, അറവു കത്തിയും, ത്രാസും ഇവിടെ നിന്നും പിടിച്ചെടുത്തു. എസ്.ഐ രവി കുമാറിന്റെ നേതൃത്തിലാണ് റെയ്ഡ് നടത്തിയത്.
സംഭവത്തില്‍ മല്‍പെ പോലീസ് കേസെടുത്തു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. 17 കന്നുകാലികളെയും 15 തോലുകളും ഇറച്ചിയും, ഒരു ഓമ്നി വാനും, രണ്ട് ഇരുചക്ര വാഹനങ്ങളും, അറവു കത്തിയും, ത്രാസും ഇവിടെ നിന്നും പിടിച്ചെടുത്തു. എസ്.ഐ രവി കുമാറിന്റെ നേതൃത്തിലാണ് റെയ്ഡ് നടത്തിയത്.
Keywords : Udupi, Mangalore, Arrest, Police, National, Police raid illegal slaughterhouse - One caught, three escape.