city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Deport | കലാപശ്രമ കേസുകൾ: ഹിന്ദു ജാഗരണ വേദിക്കാരനെ ബിദർ ജില്ലയിലേക്ക് കടത്താൻ നോടീസ്; ദക്ഷിണ കന്നഡ കടത്തി വിടുന്ന ആറാമത്തെ പ്രവർത്തകൻ

മംഗ്ളുറു: (KasargodVartha) ദക്ഷിണ കന്നഡ ജില്ലയിൽ മറ്റൊരു ഹിന്ദുത്വ സംഘടന പ്രവർത്തകനെ കൂടി നാടുകടത്താൻ നടപടി. ഹിന്ദു ജാഗരണ വേദി പ്രവർത്തകൻ പുത്തൂർ താലൂകിലെ പ്രവിഷ് കുമാറിനെ ബിദർ ജില്ലയിലേക്കാണ് കടത്തുന്നത്. ഇതിന്റെ മുന്നോടിയായി ബുധനാഴ്ച പുത്തൂർ അസി. പൊലീസ് കമീഷണർ ഗിരീഷ് നന്ദൻ മുമ്പാകെ ഹാജരാവാൻ നോടീസ് നൽകി.
  
Deport | കലാപശ്രമ കേസുകൾ: ഹിന്ദു ജാഗരണ വേദിക്കാരനെ ബിദർ ജില്ലയിലേക്ക് കടത്താൻ നോടീസ്; ദക്ഷിണ കന്നഡ കടത്തി വിടുന്ന ആറാമത്തെ പ്രവർത്തകൻ



1963ലെ കർണാടക പൊലീസ് നിയമത്തിലെ സെക്ഷൻ 55 പ്രകാരം (സാമുദായിക കലാപ ശ്രമം) പ്രവിഷ് കുമാറിനെതിരെ പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ നിലവിലുണ്ട്. സമാന പ്രവർത്തനങ്ങളിൽ തുടർന്നും ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പുത്തൂർ റൂറൽ പൊലീസ് ഇൻസ്പെക്ടർ അസി. കമീഷണർക്ക് റിപോർട് നൽകിയിരുന്നു. അഞ്ച് ബജ്റംഗ്ദൾ നേതാക്കൾക്ക് നാടുകടത്തൽ മുന്നോടിയായി കഴിഞ്ഞ മാസം പൊലീസ് നോടീസ് നൽകിയിരുന്നു.

 
Deport | കലാപശ്രമ കേസുകൾ: ഹിന്ദു ജാഗരണ വേദിക്കാരനെ ബിദർ ജില്ലയിലേക്ക് കടത്താൻ നോടീസ്; ദക്ഷിണ കന്നഡ കടത്തി വിടുന്ന ആറാമത്തെ പ്രവർത്തകൻ



ബജ്റംഗ്ദൾ ദക്ഷിണ കന്നഡ ജില്ല സഹകൺവീനർ ലതീഷ് ഗുണ്ട്യ, പുത്തൂർ താലൂക് ഭാരവാഹികളായ കെ ദിനേശ്, പി പ്രജ്വൽ, പ്രധാന പ്രവർത്തകരായ സി നിഷാന്ത്, കെ പ്രദീപ് എന്നിവർക്കാണ് നോടീസ് ലഭിച്ചത്. സദാചാര ഗുണ്ടായിസം, സാമുദായിക വിദ്വേഷം സൃഷ്ടിക്കൽ, കാലിക്കടത്ത് തടയലിന്റെ പേരിൽ അക്രമം എന്നിങ്ങനെ പുത്തൂർ, സുള്ള്യ പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതികളാണിവർ. ബല്ലാരി, ഭഗൽകോട്ട് എന്നിവയാണ് നാടുകടത്താൻ നിർണയിച്ച ജില്ലകൾ.

Keywords:  News, Top-Headlines, Mangalore, Mangalore-News, Deport, Mangalore, Crime, Police planning to deport another Hindu outfit activist

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia