Arrested | മലയാളിയുടെ 50 ലക്ഷം രൂപ കവർന്ന കേസിൽ 6 അംഗ സംഘം കുടകിൽ അറസ്റ്റിൽ; സൂത്രധാരൻ തീവ്രഹിന്ദുത്വ സംഘടന പ്രവർത്തകനെന്ന് പൊലീസ്
Dec 21, 2023, 12:16 IST
മംഗ്ളുറു: (KasargodVartha) മൈസൂറിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടെ മലപ്പുറം സ്വദേശിയുടെ 50 ലക്ഷം തട്ടിയെടുത്തെന്ന കേസിൽ ആറുപേരെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. വീരാജ്പേട്ടയിലെ ബി ജി നാഗേശ (42), പരോൾ ദിനേശ് (43), പ്രശാന്ത് എന്ന കഞ്ചാവ് രമേശ് (39), പി സി രമേശ് (46), കേരളത്തിലെ കുന്നപ്പറമ്പിൽ സ്വദേശികളായ ജംശാദ് (29), ഹാറൂൺ (29) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ നിന്ന് മൂന്ന് ലക്ഷം രൂപയും രണ്ട് കാറുകളും പികപ് വാനും പൊലീസ് പിടിച്ചെടുത്തു. അഡീഷണൽ ജില്ല പൊലീസ് സൂപ്രണ്ട് സുന്ദർ രാജ്, ഡിവൈ എസ് പി മഞ്ചപ്പ എന്നിവരുടെ നേതൃത്വത്തിൽ 40 അംഗ സംഘം വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് കേസ് അന്വേഷണം നടത്തിയത്. മലപ്പുറം തിരൂരങ്ങാടി കൊടക്കാട്ടെ കരാറുകാരൻ കെ സംശാദും സുഹൃത്ത് കോഴിക്കോട് സ്വദേശി അഫ്നുവും സഞ്ചരിച്ച കാർ ഈ മാസം ഒമ്പതിന് പുലർച്ചെ മൂന്നോടെ കുടക് പൊന്നപേട്ട ദേവപുരയിലാണ് തടഞ്ഞ് പണം കവർന്നത്. സംശാദ് വിറ്റ സ്വർണം മൈസൂറു അശോക റോഡിലെ ജ്വലറിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.
< !- START disable copy paste -->
തൃശൂർ ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയാണ് പരോൾ ദിനേശ് കവർച്ചയിൽ കണ്ണിയായതെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ രാമരാജൻ പറഞ്ഞു. കേരളത്തിലേയും കുടകിലേയും പ്രതികളെ ബന്ധിപ്പിച്ചത് ഇയാളാണെന്നും തീവ്രഹിന്ദുത്വ സംഘടന പ്രവർത്തകനായ നാഗേശയാണ് വീരാജ്പേട്ടയിൽ ലോഡ്ജിൽ തങ്ങി കവർച്ച ആസൂത്രണത്തിന് നേതൃത്വം നൽകിയതെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികളിൽ നിന്ന് മൂന്ന് ലക്ഷം രൂപയും രണ്ട് കാറുകളും പികപ് വാനും പൊലീസ് പിടിച്ചെടുത്തു. അഡീഷണൽ ജില്ല പൊലീസ് സൂപ്രണ്ട് സുന്ദർ രാജ്, ഡിവൈ എസ് പി മഞ്ചപ്പ എന്നിവരുടെ നേതൃത്വത്തിൽ 40 അംഗ സംഘം വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് കേസ് അന്വേഷണം നടത്തിയത്. മലപ്പുറം തിരൂരങ്ങാടി കൊടക്കാട്ടെ കരാറുകാരൻ കെ സംശാദും സുഹൃത്ത് കോഴിക്കോട് സ്വദേശി അഫ്നുവും സഞ്ചരിച്ച കാർ ഈ മാസം ഒമ്പതിന് പുലർച്ചെ മൂന്നോടെ കുടക് പൊന്നപേട്ട ദേവപുരയിലാണ് തടഞ്ഞ് പണം കവർന്നത്. സംശാദ് വിറ്റ സ്വർണം മൈസൂറു അശോക റോഡിലെ ജ്വലറിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.
Keywords: News, Malayalam, National, Mangalore, Malapuram, Police, Virajpetta, Police crack Kerala contractor's Rs. 50 lakh robbery case