സ്വിഫ്റ്റ് കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; പൊട്ടിവീണ വൈദ്യുതി കമ്പികള്‍ നീക്കം ചെയ്തത് മണിക്കൂറുകള്‍ക്ക് ശേഷം
May 28, 2016, 12:00 IST
മംഗളുരു: (www.kasargodvartha.com 28/05/2016) സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് തൊക്കോട്ട് മേല്‍പാലത്തിന് സമീപമാണ് അപകടം. അമിതവേഗതയില്‍ വന്ന കാര്‍ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഇസ്മാഈലി (20)ന് പരിക്കേറ്റു.
ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് അപകട സ്ഥലത്തെത്തിയ പോലീസ് സംഘമാണ് മരക്കഷണങ്ങള്‍ ഉപയോഗിച്ച് വൈദ്യുതി കമ്പികള്‍ നീക്കം ചെയ്തത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരനെ പോലീസ് വാഹനത്തില്‍ കൊണ്ട് വന്നാണ് വൈദ്യുതി കമ്പികള്‍ പൂര്‍ണമായും നീക്കിയത്.
Keywords : Mangalore, Accident, Injured, Electric post, National, Police avert casualty after car hits electric pole.