Accident | മംഗ്ളുറു ദേശീയപാതയിൽ സ്‌കൂടറും പികപ് ലോറിയും കൂട്ടിയിടിച്ച് കാസർകോട് സ്വദേശി മരിച്ചു
മംഗ്ളുറു: (KasargodVartha) ബണ്ട് വാൾ-പുഞ്ചൽകട്ടെ ദേശീയപാതയിൽ സ്‌കൂടറും പികപ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു. ബേക്കലിലെ സുമീത് (24) ആണ് മരിച്ചത്. സ്‌കൂടറിൽ പിറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു സുമീത്. വാഹനം ഓടിച്ച ഗുർപ്രീതിനെ ഗുരുതരമായ പരുക്കുകളോടെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കവളപാദുറു വാഗയിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. പുഞ്ചൽകട്ടെയിൽ നിന്ന് മംഗ്ളുറു ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂടറിൽ എതിരെ വന്ന പികപ് ലോറി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പികപ് ലോറി മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുമീത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പ്രദേശവാസികൾ ഓടിക്കൂടി പരുക്കേറ്റ ഗുർപ്രീതിനെ ഉടൻ തന്നെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ബണ്ട് വാൾ ട്രാഫിക് എസ്ഐ സുതേഷ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.