DK LS seat | ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദക്ഷിണ കന്നഡയിൽ ആർ പത്മരാജ് കോൺഗ്രസ് സ്ഥാനാർഥി; മണ്ഡലത്തിൽ ചിത്രം തെളിഞ്ഞു
Mar 22, 2024, 11:26 IST
മംഗ്ളുറു: (KasargodVartha) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ മണ്ഡലത്തിൽ കെപിസിസി ജെനറൽ സെക്രടറി ആർ പത്മരാജിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ജില്ലയിലെ നിർണായകമായ ബില്ലവ വോടർമാരുടെ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കമായാണ് പത്മരാജിന്റെ സ്ഥാനാർഥിത്വത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ചികമംഗ്ളുറു ജില്ലയിലെ ബാലൂർ സ്വദേശിയായ അദ്ദേഹം എച് എം രാമയ്യ - ലളിത ദമ്പതികളുടെ മകനാണ്.
മടന്ത്യാർ സേക്രഡ് ഹാർട് കോളജിൽ ബിഎയും മംഗ്ളൂറിലെ എസ്ഡിഎം കോളേജിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. 1995ൽ മുൻ കേന്ദ്രമന്ത്രി ജനാർധൻ പൂജാരിയുടെ നേതൃത്വത്തിൽ അഭിഭാഷകവൃത്തി ആരംഭിച്ചു. നാല് വർഷത്തിന് ശേഷം അദ്ദേഹം ബല്ലാൽബാഗിൽ സ്വന്തം ഓഫീസ് സ്ഥാപിച്ചു. കുദ്രോളി ഗോകർണനാഥേശ്വര ക്ഷേത്രത്തിൻ്റെ നേതൃരംഗത്ത് പ്രവർത്തിച്ച അദ്ദേഹം ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
1991-ലെ തിരഞ്ഞെടുപ്പിൽ ദക്ഷിണ കന്നഡ മണ്ഡലം (പഴയ മംഗ്ളുറു മണ്ഡലം) കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്ത ശേഷം എട്ട് തവണയും ബിജെപിക്കായിരുന്നു ജയം. ഒമ്പത് തവണ ജനാർധന പൂജാരിക്ക് ടികറ്റ് നൽകിയ കോൺഗ്രസ്, 2019ലെ തിരഞ്ഞെടുപ്പിൽ മിഥുൻ റൈയിയെയാണ് മത്സരിപ്പിച്ചത്. എന്നാൽ ആ തന്ത്രം ഫലിച്ചില്ല. ബിജെപി സ്ഥാനാർഥി നളിൻ കുമാറിനോട് 2,74.621 വോടിൻ്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെട്ടത്.
മൂന്ന് തവണ എംപിയും മുൻ സംസ്ഥാന പ്രസിഡന്റുമായ നളിൻ കുമാർ കട്ടീലിനെ മാറ്റി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയെയാണ് ബിജെപി ഇത്തവണ ദക്ഷിണ കന്നഡ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചതോടെ ശക്തമായ പ്രചാരണങ്ങൾക്കാണ് ഇനി മണ്ഡലം സാക്ഷ്യം വഹിക്കുക. ഇരു പാർടികളും പുതുമുഖങ്ങളെയാണ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള 56 സ്ഥാനാർഥികളാണ് കോൺഗ്രസ് പാർടിയുടെ മൂന്നാം പട്ടികയിലുള്ളത്. അരുണാചൽ പ്രദേശിലെ രണ്ട്, ഗുജറാതിൽ നിന്ന് 11, കർണാടകയിൽ നിന്ന് 17, മഹാരാഷ്ട്രയിൽ നിന്ന് ഏഴ്, രാജസ്താൻ, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് അഞ്ച് വീതം, പശ്ചിമ ബംഗാളിൽ നിന്ന് എട്ട്, പുതുച്ചേരിയിൽ നിന്ന് ഒന്ന് എന്നിങ്ങനെ സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഉഡുപ്പി-ചിക്കമംഗളൂരു മണ്ഡലത്തിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ കെ ജയപ്രകാശ് ഹെഗ്‌ഡെ മത്സരിക്കും.
Keywords: Mangalore, Malayalam News, Karnataka, Capt Brijesh Chowta, Padmaraj R, Lok Sabha Election, KPCC, Congress, Voters, BJP, MP, Maharashtra, Rajasthan, Telangana, Dakshina Kannada, Constituency, Padmaraj R is Congress candidate from Dakshina Kannada LS constituency.
< !- START disable copy paste -->