Killed | മാതാവും 3 മക്കളും വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ; ഒരാളുടെ നില ഗുരുതരം; അക്രമിക്കായി അന്വേഷണം ഊർജിതം; 'ഓടോറിക്ഷയിൽ എത്തി 15 മിനിറ്റിനുള്ളിൽ 4 കൊലപാതകങ്ങൾ!'
Nov 12, 2023, 17:15 IST
മംഗ്ളുറു: (KasargodVartha) ഒരേ കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉഡുപി മൽപെ പൊലീസ് സ്‌റ്റേഷന് പരിധിയിൽ വരുന്ന കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് സംഭവം. ഹസീന (46), മക്കളായ അഫ്നാൻ (23), അയ്നാസ് (21), അസീം (14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭർതൃമാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 8.30 നും ഒമ്പതിനും ഇടയിലാണ് സംഭവം.
കൊല്ലപ്പെട്ട അഫ്നാൻ, അയ്നാസ്, അസീം
ഓടോറിക്ഷയിൽ എത്തിയ കൊലയാളി 15 മിനിറ്റിനുള്ളിൽ കൃത്യം നടത്തി സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായാണ് പൊലീസ് നൽകുന്ന സൂചന. കൊലയാളിയെന്ന് സംശയിക്കുന്നയാൾ എത്തിയ ഓടോറിക്ഷയെയും ഡ്രൈവറെയും കണ്ടെത്തിയിട്ടുണ്ട്. ഇയാളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്. മരിച്ച ഹസീനയുടെ ഭർത്താവ് നൂർ മുഹമ്മദ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. അഫ്‌നാൻ എയർ ഇൻഡ്യ കംപനിയിലെ ജീവനക്കാരിയാണ്. അയ്നാസ് ലോജിസ്റ്റിക്‌സ് സ്ഥാപനത്തിലും അസീം ഉഡുപി സ്‌കൂളിൽ എട്ടാം ക്ലാസിലും പഠിക്കുകയായിരുന്നു.