Rescued | 'ദുരാത്മാവ് ബാധിച്ചിട്ടുണ്ടെന്ന് വിശ്വസിച്ച് യുവതിയെ 3 മാസം വീടിന് പുറത്ത് ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു; കഴിക്കാൻ നൽകിയത് ബിസ്കറ്റും ചായയും മാത്രം'; ഒടുവിൽ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി
Jan 3, 2024, 13:30 IST
മംഗ്ളുറു: (KasargodVartha) വീടിനോട് ചേർന്നുള്ള പ്രത്യേക മുറിയിൽ പൂട്ടിയിട്ടിരുന്ന ഭർതൃമതിയായ യുവതിയെ ആരോഗ്യ വകുപ്പിലെയും വനിതാ ശിശു വികസന വകുപ്പിലെയും ഉദ്യോഗസ്ഥർ പൊലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസമായി കുടുംബാംഗങ്ങൾ ഇവരെ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പുത്തൂർ കെമ്മിൻജെ ഗ്രാമത്തിലാണ് സംഭവം.
നടക്കാനോ നിൽക്കാനോ കഴിയാതെ ശോചനീയാവസ്ഥയിലായ യുവതിയെ പുത്തൂർ സർകാർ ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് ദുരാത്മാവ് ബാധിച്ചിട്ടുണ്ടെന്ന് വിശ്വസിച്ചാണ് ഇവരെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടതെന്നും കഴിഞ്ഞ മൂന്ന് മാസമായി കട്ടൻ ചായയും ബിസ്കറ്റും മാത്രമാണ് നൽകിയിരുന്നതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ഒരു സ്ത്രീയെ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പാചകത്തൊഴിലാളിയാണ് യുവതിയുടെ ഭർത്താവ്. ദമ്പതികൾക്ക് ഒരു മകളുണ്ട്.
Keywords: Top-Headlines, Mangalore, Mangalore-News, National, Rescued, Police FIR, Crime, Married, Woman, Officials rescue married woman locked up in room since 3 months.
< !- START disable copy paste -->