city-gold-ad-for-blogger
Aster MIMS 10/10/2023

'അഞ്ചുപേരെ കൊന്ന് യുവതി 5 മണിക്കൂർ മൃതദേഹങ്ങൾക്കൊപ്പം'; കൂട്ടകൊലപാതകത്തിന്റെ ചുരുളഴിയിച്ച് പൊലീസ്

/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 10.02.2022) മാണ്ഡ്യ ജില്ലയിലെ കൃഷ്ണ രാജ നഗറിൽ യുവതിയേയും നാലു കുട്ടികളേയും ഉറക്കത്തിൽ വെട്ടിക്കൊന്നത് ബന്ധുവായ യുവതിയാണെന്ന് പൊലീസ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചെറുകിട വ്യാപാരികൾ തിങ്ങിപ്പാർക്കുന്ന ശ്രീരംഗപട്ടണം ബസാർ ലൈനിലെ വസ്ത്രവ്യാപാരി ഗംഗാറാമിന്റെ ഭാര്യ ലക്ഷ്മി (32), മക്കളായ രാജ് (12), കോമൾ (ഏഴ്), കുനൽ (നാല്), ഗംഗാറാമിന്റെ സഹോദരപുത്രൻ ഗോവിന്ദ (എട്ട്) എന്നിവരെ ഞായറാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്.
    
'അഞ്ചുപേരെ കൊന്ന് യുവതി 5 മണിക്കൂർ മൃതദേഹങ്ങൾക്കൊപ്പം'; കൂട്ടകൊലപാതകത്തിന്റെ ചുരുളഴിയിച്ച് പൊലീസ്


സംഭവവുമായി ബന്ധപ്പെട്ട് ലക്ഷ്മിയുടെ അമ്മാവന്റെ മകളും ബലവട്ട സ്വദേശിയുമായ ലക്ഷ്മിയെ (33) പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയായ ഇവർക്ക് രണ്ടു മക്കളുണ്ട്. ഗംഗാറാമും ഈ യുവതിയും തമ്മിൽ അവിഹിത ബന്ധം ഉണ്ടായിരുന്നതായും കുടുംബ ജീവിതത്തിൽ സംതൃപ്തനായ തനിക്ക് അത് തുടരാൻ കഴിയില്ലെന്ന് ഗംഗാറാം പറഞ്ഞതിലുള്ള ക്ഷോഭമാണ് കൂട്ടക്കൊലയിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നു: 'ഗംഗാറാമിന്റെ ഒഴിഞ്ഞു മാറ്റം അയാളെ പിരിയാൻ കഴിയാത്ത വിധം അടുത്തുപോയ യുവതിയെ പൊള്ളിച്ചു. ഗംഗാറാമിന്റെ ഭാര്യയേയും മക്കളേയും വകവരുത്താനുള്ള തീരുമാനം മനസിൽ വെച്ച് ആ കുടുംബവുമായി അടുത്തു. പലവട്ടം അവരുടെ വീട്ടിലെത്തി ലക്ഷ്മിയുമായി ചങ്ങാത്തം വളർത്തി. ഒരു തവണ സന്ദർശിച്ചപ്പോൾ കൈയിൽ കരുതിയ കത്തി കുളിമുറിയിൽ ഒളിപ്പിച്ചു. ഗംഗാറാം വ്യാപാരാവശ്യാർഥം യാത്രയിലാവും എന്ന് ഭാര്യ ലക്ഷ്മിയിൽ നിന്ന് അറിഞ്ഞ യുവതി ശനിയാഴ്ച വൈകുന്നേരം വീട്ടിലെത്തി. കുട്ടികളോടൊപ്പം കളിച്ചു. അത്താഴ ശേഷം ലക്ഷ്മിയുമായി ഏറെ നേരം സംസാരിച്ചിരുന്നു.

അവർ ഉറങ്ങാൻ കിടന്നതിനു പിന്നാലെ കുളിമുറിയിൽ നിന്ന് കത്തിയുമായി വന്ന് അക്രമിച്ചു. കഴുത്തിന് വെട്ടേറ്റ ലക്ഷ്മിയെ മുഖത്ത് തലയണ അമർത്തി ശ്വാസം മുട്ടിച്ച് മരണം ഉറപ്പുവരുത്തി. ശബ്ദം കേട്ട് ഉണർന്ന ഗോവിന്ദയെ കിടക്കയിൽ തന്നെ വെട്ടിവീഴ്ത്തി. നിലവിളി കേട്ട് കരഞ്ഞ മറ്റു മൂന്നു കുട്ടികളെ അവർ ഉറങ്ങിയ മുറിയിൽ കയറിയും വകവരുത്തി. രാത്രി ഒമ്പതിനും 11നും ഇടയിലാണ് അക്രമം നടത്തിയത്.

പുലർചെ നാലുവരെ ചോരയിൽ കുളിച്ചു കിടന്ന അഞ്ചു മൃതദേഹങ്ങൾക്കിടയിൽ കഴിഞ്ഞ യുവതി ചോരപുരണ്ട വസ്ത്രങ്ങൾ നിറച്ച ബാഗുമായി കെആർഎസ് അരളിമല ബസ് സ്റ്റാൻഡിൽ നിന്ന് മെടഗള്ളിയിലേക്ക് ബസ് കയറി.

തുടർന്ന് ബലവട്ടയിലെ വീട്ടിൽ ചെന്ന് കുളിച്ച് വസ്ത്രം മാറിയ ശേഷം കൊലക്ക് ഉപയോഗിച്ച ആയുധവും രക്തം പുരണ്ട വസ്ത്രവും വരുണ കനാലിൽ വലിച്ചെറിഞ്ഞു. കൂട്ടക്കൊല നടന്ന വീട്ടിലേക്കായിരുന്നു അടുത്ത യാത്ര. സംഭവം അറിഞ്ഞ് എത്തിയതാണെന്ന് പറഞ്ഞ യുവതി കൂടിയിരുന്ന് കരയുന്ന സ്ത്രീകൾക്കൊപ്പം വാവിട്ടു. എന്നാൽ യുവതിയെ കൂട്ടക്കൊല നടന്ന വീട്ടിൽ തലേന്ന് കണ്ടതായി പൊലീസിന് അയൽക്കാരിൽ നിന്ന് വിവരം ലഭിച്ചു. പൊലീസിനോട് ആദ്യം ഒന്നും വിട്ടു പറയാതിരുന്ന യുവതി കൂടുതൽ ചോദ്യം ചെയ്തപ്പോൾ കുറ്റം ഏറ്റ് അതിലേക്ക് നയിച്ച സാഹചര്യം വിവരിച്ചു'.


Keywords:  Mangalore, Karnataka, News, Top-Headlines, Police, Murder, Murder-case, Youth, Love, Family, Report, Weapon, Mysore woman arrested for killing five people of a family in Mandya.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL