Investigation | ഒരു കുടുംബത്തിലെ 4 പേരുടെ കൊലപാതകം: അജ്ഞാതനായ കൊലയാളിയുടെ മിടുക്ക് പൊലീസിനെ കുഴക്കുന്നു; പ്രതി നടത്തിയത് തന്ത്രപരമായ നീക്കങ്ങൾ; ഹാജറ ആശുപത്രി വിട്ടു; ബന്ധുക്കളെ സന്ദർശിച്ച് യു ടി ഖാദർ
Nov 14, 2023, 13:41 IST
മംഗ്ളുറു: (KasargodVartha) ഉഡുപി മാൽപെക്കടുത്ത് നെജാരുവിൽ ഒരു കുടുംബത്തിലെ നാല് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ അജ്ഞാതനായ പ്രതിയെ പിടികൂടാനായില്ല. കൊലയാളിയുടെ മിടുക്ക് പൊലീസിനെ കുഴക്കുകയാണ്. കൊലപാതകം നടത്തിയ ശേഷം ഉഡുപി നഗരത്തിനുള്ളിൽ പൊലീസിന് ഒരു തുമ്പും കിട്ടാത്ത വിധം നാല് തവണ വാഹനങ്ങളിൽ മാറി മാറി സഞ്ചരിച്ചാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിൽ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലയാളിയെ കണ്ടെത്താനുള്ള കെണിയൊരുക്കിയിരിക്കുകയാണ് പൊലീസ്.
ഞായറാഴ്ച രാവിലെ 8.30 ഓടെ, സഊദി അറേബ്യയിൽ പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (47), മക്കളായ അഫ്‌നാൻ (23), അയ്നാസ് (21), അസീം (14) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന നൂർ മുഹമ്മദിന്റെ മാതാവ് ഹാജറ (70) പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിന്റെ ഇടതുഭാഗത്ത് കുത്തേറ്റ ഹാജറയ്ക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും ഇപ്പോൾ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി.
കൊലയാളിയെ പിടികൂടാൻ ഉഡുപി ജില്ലാ പൊലീസ് ഇതിനകം അഞ്ച് ടീമുകൾ രൂപവത്കരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട അയ്നാസിന്റെയും അഫ്നാന്റെയും കോൾ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിന് കാരണമെന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇതുവരെ കാര്യമായ സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളല്ലാതെ പ്രതിയിലേക്ക് എത്താനുള്ള മറ്റ് തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അയൽ ജില്ലകളിലും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതിനിടെ ദാരുണമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കർണാടക നിയമസഭാ സ്പീകർ നേരിൽക്കണ്ട് അനുശോചനം അറിയിച്ചു. ഉചിതമായ നടപടി സ്വീകരിക്കാൻ എസ്പിക്ക് നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ കൃത്യമായ അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയെന്ന് ഉഡുപി ജില്ലാ ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറും അറിയിച്ചു.
Keywords: News, National, Karnataka, Mangalore, Uduppi, Crime, Investigation, Police, Murder Case, Murder of 4: Killer's ingenuity confuses police.
< !- START disable copy paste -->