എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ട്രക്കിലിടിച്ച് 2 പേര് മരിച്ചു, 9 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
Sep 8, 2019, 14:45 IST
മംഗളൂരു:(www.kasargodvartha.com 09/08/2019) എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്കോര്‍പിയോ കാര്‍ ട്രക്കിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അപകടത്തില്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച മംഗളൂരു മുക്കയ്ക്കടുത്തുള്ള ചെല്യാര് ക്രോസിലാണ് അപകടമുണ്ടായത്.
മണിപ്പാലിലെ എംഐടി ആര്‍ക്കിടെക്ചര്‍ സ്കൂളിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ ഗ്ലോറിയ (22), അര്‍പണ (22) എന്നിവരാണ് മരിച്ചത്. ഗ്ലോറിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അര്‍പണയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
11 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് വാടകയ്ക്കെടുത്ത സ്കോര്‍പിയോ കാറില്‍ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ കാര്‍ റോഡിലെ മീഡിയന് കടന്ന് ഉഡുപ്പിയില്‍ നിന്ന് വരികയായിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പോലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്ന് റോഡ് വൃത്തിയാക്കിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Mangalore, National, Student, Death, Accident, Treatment, Hospital, Mangaluru: Scorpio with students from MIT rams into truck – Two dead, nine injured