നേത്രാവതി പാലത്തില്‍ നിന്ന് ചാടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു, പുഴയിലേക്ക് ചാടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ തടഞ്ഞ് പോലീസിനെ ഏല്‍പ്പിച്ചു
Aug 18, 2019, 23:17 IST
മംഗളൂരു: (www.kasargodvartha.com 18.08.2019) നേത്രാവതി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം. നേത്രാവതി പാലത്തില്‍ നിന്ന് ഒരാള്‍ താഴേക്ക് ചാടാന്‍ ശ്രമിക്കുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്നവര്‍ തടഞ്ഞത്.
ചാടാനുള്ള ശ്രമം തടഞ്ഞ നാട്ടുകാര്‍ തുടര്‍ന്ന് പോലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. മംഗളൂരു സിറ്റി പോലീസ് സ്ഥലത്തെത്തി ആളെ കൂടെ കൊണ്ടുപോയി. ചാടാന്‍ ശ്രമിച്ച പുരുഷന്റെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
കഫെ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥ ഹെഗ്ഡെയുടെ ആത്മഹത്യ ഉള്‍പ്പെടെ നിരവധി മരണങ്ങളും ആത്മഹത്യാ ശ്രമങ്ങളും ഈയിടെ പാലത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 9.30 മണിയോടെ നേത്രാവതി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി കഡബ സ്വദേശി സദാശിവ (29) ജീവനൊടുക്കിയിരുന്നു.
Keywords: Karnataka, Mangalore, news, Top-Headlines, River, suicide-attempt, ullal, Mangaluru: People save man trying to jump off Netravati Bridge