Vande Bharat | മംഗ്ളൂറിലേക്ക് ആദ്യത്തെ വന്ദേ ഭാരത് ട്രെയിനെത്തി; ഗോവയിലേക്ക് ട്രയൽ റൺ തുടങ്ങി; പതിവ് സർവീസ് ദിവസങ്ങൾക്കുള്ളിൽ
Dec 26, 2023, 12:38 IST
മംഗ്‌ളുറു: (KasargodVartha) സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് തിങ്കളാഴ്ച വൈകുന്നേരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തി. ട്രെയിനിന്റെ ട്രയൽ റൺ ചൊവ്വാഴ്ച രാവിലെ തുടങ്ങി. രാവിലെ 8.30 മണിക്ക് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ ഗോവയിലെ മഡ്ഗാവിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് 1:15 ന് എത്തുന്ന വിധമാണ് സമയക്രമം.
മംഗ്‌ളുറു സെൻട്രലിൽ പുതുതായി നിർമിച്ച രണ്ട് അധിക പ്ലാറ്റ്‌ഫോമുകളും ഇതേസമയം ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്.
Keywords: News, Malayalam, National, Mangalore, Vande Bharat, Railway Station, Train,Mangaluru-Madgaon Vande Bharat express' trial run flagged off
< !- START disable copy paste -->
വീണ്ടും മഡ്ഗാവിൽ നിന്ന് മടക്കയാത്ര പുറപ്പെട്ട് ചൊവ്വാഴ്ച വൈകുന്നേരം 6:30 മണിയോടെ വന്ദേ ഭാരത് എക്സ്പ്രസ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. എംപി നളിൻ കുമാർ കട്ടീൽ, എംഎൽഎ വേദവ്യാസ് കാമത്ത്, മുൻ മേയർ ദിവാകർ പാണ്ഡേശ്വർ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാണ് ട്രയൽ റണിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങ് നടന്നത്.
ഡിസംബർ 30 മുതൽ മംഗ്‌ളുറു സെൻട്രലിനും മഡ്ഗാവിനും ഇടയിൽ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പതിവ് സർവീസ് ആരംഭിക്കാനാണ് ദക്ഷിണ റെയിൽവേ ലക്ഷ്യമിടുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും റെയിൽവേ പുറത്തുവിട്ടിട്ടില്ലെങ്കിലും ഡിസംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപോർട്. അന്ന് രാജ്യത്ത് വിവിധയിടങ്ങളിലായി ആറ് വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിൽ മംഗ്ളൂറിൽ നിന്നുള്ള വന്ദേ ഭാരതും ഉൾപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ടൈംടേബിൾ പുറത്തുവന്നിട്ടില്ലെങ്കിലും മംഗ്‌ളുറു സെൻട്രലിൽ നിന്ന് രാവിലെ 8.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05 ന് മഡ്ഗാവിൽ എത്തിച്ചേരുന്ന തരത്തിലായിരിക്കും സർവീസ്. മടക്കയാത്രയിൽ മഡ്ഗാവിൽ നിന്ന് വൈകീട്ട് 6.10ന് പുറപ്പെട്ട് രാത്രി 10.45ന് മംഗ്‌ളുറു സെൻട്രലിൽ എത്തിയേക്കും. ഉഡുപിയിലും കാർവാറിലും സ്റ്റോപ് ഉണ്ടാവാനും സാധ്യതയുണ്ട്. മംഗ്‌ളുറു സെൻട്രലും ഗോവയിലെ മഡ്ഗാവും തമ്മിൽ ഏകദേശം 320 കിലോമീറ്റർ ദൂരവ്യത്യാസമുണ്ട്. വന്ദേ ഭാരതിൽ 4.30 മണിക്കൂർ കൊണ്ട് ഇത്രയും ദൂരം യാത്ര ചെയ്യാനാവും.