city-gold-ad-for-blogger
Aster MIMS 10/10/2023

മംഗളൂരു വിമാനാപകടം: മജിസ്ട്രേറ്റ് വിധി ഹൈകോടതി റദ്ദാക്കി; എയര്‍ ഇന്‍ഡ്യയും എയര്‍പോര്‍ട് അതോറിറ്റിയും രണ്ട് ഉദ്യോഗസ്ഥരും പ്രതികളല്ല

മംഗളൂരു: (www.kasargodvartha.com 07.03.2021) ബജ്‌പെ വിമാനത്താവളത്തില്‍ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് 812 വിമാനം തകര്‍ന്ന് വീണ് 158 യാത്രക്കാര്‍ മരിക്കാനിടയായ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ എയര്‍ ഇന്‍ഡ്യ (എഐ), എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യ (എഎഐ), രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ നിയമ നടപടികള്‍ ഹൈകോടതി റദ്ദാക്കി. എഐ, എഎഐ, ആന്‍സ്‌ബെര്‍ട്ട് ഡിസൂസ, മലയാളിയായ പീറ്റര്‍ എബ്രഹാം എന്നിവര്‍ സമര്‍പിച്ച ഹരജികളിലാണ് സുപ്രധാന വിധിയുണ്ടായത്. മംഗളൂരു മജിസ്ട്രേറ്റ് കോടതിയാണ് ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

മംഗളൂരു വിമാനാപകടം: മജിസ്ട്രേറ്റ് വിധി ഹൈകോടതി റദ്ദാക്കി; എയര്‍ ഇന്‍ഡ്യയും എയര്‍പോര്‍ട് അതോറിറ്റിയും രണ്ട് ഉദ്യോഗസ്ഥരും പ്രതികളല്ല

ദുബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം 2010 മെയ് 22 ന് രാവിലെ 6.30 നാണ് മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങാനൊരുങ്ങവേ തീപിടിച്ച് 158 പേര്‍ മരിച്ചത്. ഇതില്‍ 52 മലയാളികളും ഉള്‍പ്പെട്ടിരുന്നു. 2012 മാര്‍ച് 5 ന് 812 ഫൗന്‍ഡേഷന്‍ എന്ന എന്‍ജിഒ സമര്‍പിച്ച സ്വകാര്യ ഹര്‍ജിയില്‍ വിധി പറഞ്ഞു കൊണ്ട് മംഗളൂരു മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബജ്പെ പോലീസ് കേസ് ഫയല്‍ ചെയ്തിരുന്നു. ഇതില്‍ എഐ, എഎഐ, ആന്‍സ്‌ബെര്‍ട്ട് ഡിസൂസ, പീറ്റര്‍ എബ്രഹാം എന്നിവരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തി പ്രതികളാക്കിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ ഹൈകോടതിയെ സമീപിച്ചത്.

വിമാനാപകടത്തെക്കുറിച്ച് അന്വേഷിച്ച റിപോര്‍ടില്‍ പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. അവര്‍ വിമാനാപകടത്തില്‍ മരിച്ചതിനാല്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നുവെന്നും കുറ്റാരോപണത്തിലോ അന്വേഷണ കോടതിയുടെ റിപോര്‍ടിലോ ഹര്‍ജിക്കാരുടെ പേരില്ലെന്നത് മനസിലാക്കുന്നതില്‍ മജിസ്ട്രേറ്റ് കോടതി പരാജയപ്പെട്ടെന്നും ഹൈകോടതി വിധിപ്രസ്താവനയില്‍ പറഞ്ഞു.

Keywords: Mangalore, Karnataka, Kerala, News, Airport, Mangalore air crash, Accused, Air-India, High-Court, Dubai, Mangalore plane crash: High Court quashes magistrate's verdict; Both Air India and Airport Authority officials are not accused.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL