യുവാവ് റോഡരികില്‍ വെട്ടേറ്റ് മരിച്ച നിലയില്‍
Sep 11, 2014, 23:07 IST
ഉഡുപ്പി: (www.kasargodvartha.com 11.09.2014) യുവാവിനെ റോഡരികില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉഡുപ്പി ഉദ്യാവര്‍ ഹാലിമ സബ്ജു ഓഡിറ്റോറിയത്തിന് സമീപത്ത് വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് നാഗേഷ് ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നില്‍ നേരത്തെ കൊല്ലപ്പെട്ട വിനോദ് ഷെട്ടിഗറിന്റെ സംഘമാണെന്നാണ് സംശയം. 2011 ജനുവരി 14ന് ഹിരിയടുക്ക ജയിലില്‍ വെച്ചാണ് വിനോദ് ഷെട്ടിഗര്‍ കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട നാഗേഷ്. നീല നിറത്തിലുള്ള മാരുതി കാറിലെത്തിയ സംഘമാണ് നാഗേഷിനെ കൊലപ്പെടുത്തിയത്. ചെളിയില്‍ പൂണ്ട നിലയിലായിരുന്നു മൃതദേഹം
നിരവധി കൊലപാതക കേസുകളിലും, വധശ്രമ കേസുകളിലും, കഞ്ചാവ് കേസിലും, വധഭീഷണി മുഴക്കിയ കേസിലും പ്രതിയായ നാഗേഷിനെ കൊലപ്പെടുത്താന്‍ ഇതിന് മുമ്പും ശ്രമം നടന്നിരുന്നു. അന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
2005ല്‍ നേപ്പാളി യുവതിയെയും, ഹിതേന്ദ്ര പ്രസാദ് എന്നയാളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് നാഗേഷ്. എസ്.പി രാജേന്ദ്ര പ്രസാദ്, ഡിവൈഎസ്പി സന്തോഷ് കുമാര്‍ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

(UPDATED)