മംഗളൂരു വിമാനത്താവളത്തില്‍ നിന്നും വരുന്നവരെ കൊള്ളയടിക്കുന്ന സംഘത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു; കാസര്‍കോട്ടെ വ്യവസായി സംഘത്തിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Feb 12, 2018, 20:01 IST
മംഗളൂരു: (www.kasargodvartha.com 12.02.2018) മംഗളൂരു വിമാനത്താവളത്തില്‍ നിന്നും വരുന്നവരെ കൊള്ളയടിക്കുന്ന സംഘത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട്ടെ വ്യവസായി സംഘത്തിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. യാത്രക്കാരെ വാഹനങ്ങളില്‍ പിന്തുടര്ന്ന് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ച്ച ചെയ്യുന്നതായാണ് പോലീസിന് പരാതി ലഭിച്ചിരിക്കുന്നത്. യാത്രക്കിടെ പ്രവാസികള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് കുറുകെ കാര്‍ നിര്‍ത്തി പണം കൊള്ളയടിക്കുന്ന രീതിയാണ് സംഘം സ്വീകരിക്കുന്നത്.
സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബൈയില്‍ നിന്ന് വന്ന കാസര്‍കോട്ടെ ഗള്‍ഫ് വ്യവസായിയെ ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് വൈകിട്ട് കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ അക്രമിച്ച് പണം തട്ടാന്‍ ശ്രമിച്ചിരുന്നു. നേത്രാവതി പാലത്തിനു മുകളില്‍ വെച്ചാണ് വാഹനം തടയാന്‍ ശ്രമിച്ചത്. തൊട്ടടുത്ത ഒരു കുന്നിന് പ്രദേശത്തേക്ക് വണ്ടിയുമായി നീങ്ങണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സാഹസികമായി വ്യവസായി കാറുമായി രക്ഷപ്പെടുകയായിരുന്നു.
തൊട്ടടുത്ത റോഡരികിലുണ്ടായിരുന്ന പോലീസ് സംഘത്തെ വിവരമറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്നീട് എടുത്തോളാമെന്ന് പറഞ്ഞ് പിന്തുടര്ന്ന് വാഹനവുമായി സംഘം കടന്നുകളഞ്ഞു. ദേശീയപാത കേന്ദ്രീകരിച്ച് മംഗളൂരുവിനും തലപ്പാടിക്കും ഇടയിലാണ് കൊള്ളസംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. മംഗളൂരു പോലീസും സംഘത്തെ കുറിച്ച് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. ഗള്‍ഫ് യാത്രക്കാരുടെ വാഹനത്തില്‍ ഉരസി പ്രശ്നം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുന്നതും പതിവാണെന്നാണ് പരാതി. പലരും ഭീഷണിയെ തുടര്‍ന്ന് സംഭവം പുറത്തുപറയാന്‍ മടിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mangalore, Airport, Kidnapping criminals in Mangalore
< !- START disable copy paste -->