Windshield | പുത്തൂരിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നുവീണു; 3 പേർക്ക് പരുക്ക്
Updated: May 5, 2024, 16:31 IST
* ചെർക്കള നെല്ലിക്കട്ടയിലെ ആൺകുട്ടിക്ക് സാരമായി പരുക്കേറ്റു
മംഗ്ളുറു: : (KasargodVartha) യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കേരള ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് തകർന്നുവീണ് മൂന്ന് പേർക്ക് പരുക്കേറ്റു. പുത്തൂരിൽ നിന്ന് വിട് ല വഴി കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ഉരിമജലുവിന് സമീപം എത്തിയപ്പോൾ ബസിൻ്റെ മുൻവശത്തെ വലിയ ചില്ല് പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു.
ചെർക്കള നെല്ലിക്കട്ടയിലെ ആൺകുട്ടിക്ക് സാരമായി പരുക്കേറ്റു. കുട്ടിയെ പുത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്കും മറ്റൊരു കുട്ടിക്കും നിസാര പരുക്കേറ്റിട്ടുണ്ട്. വേനൽചൂട് കൂടിയതാവാം ചില്ല് പൊടുന്നനെ പൊട്ടാൻ കാരണമെന്നാണ് പറയുന്നത്.