Arrested | എംഡിഎംഎയുമായി കാസർകോട് സ്വദേശികൾ കർണാടകയിൽ അറസ്റ്റിൽ
Nov 10, 2023, 17:56 IST
മംഗ്ളുറു: (KasargodVartha) എംഡിഎംഎയുമായി കാസർകോട് സ്വദേശികൾ കർണാടകയിൽ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുസ്ത്വഫ (37), എ ശംസുദ്ദീൻ (38) എന്നിവരെയാണ് പിടികൂടിയത്.
തലപ്പാടി കെ സി റോഡിൽ ദേശീയപാത 66 ന് സമീപം മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈംബ്രാഞ്ച് (CCB) സ്ഥലത്ത് നടത്തിയ റെയ്ഡിലാണ് 15 ഗ്രാം എംഡിഎംഎയുമായി ഇവർ കുടുങ്ങിയത്.
എംഡിഎംഎ തൂക്കി വില്‍ക്കാന്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും, മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് കണ്ടെടുത്തു. സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ, ക്രമസമാധാന ചുമതലയുള്ള ഡിസിപി സിദ്ധാർത്ഥ ഗോയൽ, ക്രൈം ആൻഡ് ട്രാഫിക് ഡിസിപി ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മംഗ്ളുറു സിസിബി യൂണിറ്റ് എസിപി പിഎ ഹെഗ്‌ഡെയുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
Keywords: News, Malayalam News, Kasaragod, Arrested, Quarters, MDMA, Drugs , Mangalore, Kasaragod natives arrested with MDMA in Karnataka. < !- START disable copy paste -->
< !- START disable copy paste --> Keywords: News, Malayalam News, Kasaragod, Arrested, Quarters, MDMA, Drugs , Mangalore, Kasaragod natives arrested with MDMA in Karnataka.