city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Award | സയ്യിദ് മദനി ചാരിറ്റബിൾ ട്രസ്റ്റിന് കർണാടക രാജ്യോത്സവ അവാർഡ്; പ്രവർത്തന മികവിന് അംഗീകാരം

മംഗ്ളുറു: (KasargodVartha) കർണാടക രാജ്യോത്സവ പ്രമാണിച്ച് ദക്ഷിണ കന്നഡ ജില്ല ഭരണ സമിതി നൽകുന്ന കർണാടക രാജ്യോത്സവ അവാർഡിന് ഉള്ളാൾ സയ്യിദ് മദനി ചാരിറ്റബിൾ ട്രസ്റ്റ് അർഹരായി. മംഗ്ളുറു നെഹ്‌റു മൈതാനിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ ട്രസ്റ്റിനെ പ്രതിനിധീകരിച്ച് സയ്യിദ് മദനി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ബി ജി ഹനീഫ് ഹാജി പുരസ്‌കാരം ഏറ്റുവാങ്ങി.

Award | സയ്യിദ് മദനി ചാരിറ്റബിൾ ട്രസ്റ്റിന് കർണാടക രാജ്യോത്സവ അവാർഡ്; പ്രവർത്തന മികവിന് അംഗീകാരം

ചരിത്ര പ്രസിദ്ധമായ ഉള്ളാൾ സയ്യിദ് മദനി ദർഗയുടെ കീഴിൽ സയ്യിദ് മദനി ചാരിറ്റബിൾ ട്രസ്റ്റ് അഞ്ച് പതിറ്റാണ്ട് കാലമായി പ്രവർത്തിച്ച് വരികയാണ്. ഹയർ സെകൻഡറി അടക്കമുള്ള ഉന്നതമായ 17 സ്കൂളുകളും നിരവധി കോളജുകളും സയ്യിദ് മദനി ട്രസ്റ്റിന് കീഴിൽ നടന്നുവരുന്നു. സയ്യിദ് മദനി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള സ്‌കൂളുകളും തൊഴിലധിഷ്ഠിത കോഴ്‌സുകളും താരതമ്യേന വളരെ കുറഞ്ഞ ഫീസിലാണ് വിദ്യാഭ്യാസം നൽകുന്നത്. കൂടാതെ പാവപ്പെട്ട കുടുംബങ്ങളിലെ ഉന്നത സ്ഥാനം നേടിയ വിദ്യാർഥികൾക്ക് പ്രത്യേക ഇളവുകളും നൽകുന്നു.

ഉള്ളാൾ മുൻ ദർഗാ പ്രസിഡന്റ് ഇബ്രാഹിം ഹാജിയുടെയും ഖാസിയായിരുന്ന സയ്യിദ് അബ്ദുർ റഹ്‌മാൻ അൽബുഖാരി ഉള്ളാൾ തങ്ങളുടെയും നേതൃത്വത്തിൽ മുൻ എംഎൽഎ യു ടി ഫരീദിന്റെ സഹകരണത്തോടെ ആരംഭിച്ച ട്രസ്റ്റിൻ്റെ കീഴിൽ മറ്റു 17 അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നുണ്ട്. സ്‌കൂളുകളിലെയും കോളജുകളിലെയും അധ്യാപകരുടെയും മറ്റും മികച്ച സഹകരണം കൊണ്ട് ഉന്നത വിജയങ്ങളാണ് കാലങ്ങളായി ഈ സ്ഥാപനങ്ങൾ കാഴ്ച വെക്കുന്നത്.

Award | സയ്യിദ് മദനി ചാരിറ്റബിൾ ട്രസ്റ്റിന് കർണാടക രാജ്യോത്സവ അവാർഡ്; പ്രവർത്തന മികവിന് അംഗീകാരം

സയ്യിദ് മദനി ദർഗ കമിറ്റിയുടെയും സയ്യിദ് മദനി ചാരിറ്റബിൾ ട്രസ്റ്റിന്റെയും സാമൂഹിക പ്രവർത്തനങ്ങളെ മാനിച്ച് കർണാടക രാജ്യോത്സവ് അവാർഡ് ദാനം നൽകാൻ ശുപാർശ ചെയ്ത കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും, ഉള്ളാൾ എംഎൽഎയും നിയമസഭ സ്പീകറുമായ യു ടി ഖാദറിനെയും ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവുവിനേയും സയ്യിദ് മദനി ദർഗ പ്രസിഡന്റ് ബി ജി ഹനീഫ് ഹാജിയും സയ്യിദ് മദനി ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളും പ്രത്യേകം അഭിനന്ദിച്ചു.

Keywords: News, National, Mangalore, Police, Court Verdict, Karnataka, Award, Students, Karnataka Rajyotsava award to Sayyid Madani Charitable trust.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia