Voting | കർണാടകയിൽ വെള്ളിയാഴ്ച വിധി തേടി 247 സ്ഥാനാർഥികൾ; 14 മണ്ഡലങ്ങളിൽ 2.88 കോടി വോട്ടർമാർ; ദക്ഷിണ കന്നഡയിൽ വോട്ട് ചെയ്യാൻ 18.18 ലക്ഷം പേർ
മംഗ്ളുറു: (KasaragodVartha) കർണാടകയിലെ 14 ലോക്സഭ മണ്ഡലങ്ങളിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ശേഷിക്കുന്ന 14 മണ്ഡലങ്ങളിൽ അടുത്ത മാസം ഏഴിനാണ് തെരഞ്ഞെടുപ്പ്. ദക്ഷിണ കന്നട, ഉഡുപ്പി -ചിക്കമഗളൂർ, കുടക് -മൈസൂരു, ഹാസൻ, തുമകൂരു, ചിത്രദുർഗ, ചാമരാജനഗർ, മാണ്ഡ്യ, കോലാർ, ചിക്കബല്ലപുർ, ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു സെൻട്രൽ, ബംഗളൂരു റൂറൽ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്.
കോൺഗ്രസ്, ബിജെപി, ജെഡിഎസ്, സിപിഎം പാർട്ടികളുടെ സ്ഥാനാർഥികളും സ്വതന്ത്രരും ഉൾപ്പെടെ 247 പേരാണ് 14 മണ്ഡലങ്ങളിൽ മത്സരരംഗത്തുള്ളത്. ഇതിൽ 21 വനിതകളാണ്. മൊത്തം 358 പേരാണ് പത്രിക നൽകിയിരിക്കുന്നത്. ബാക്കിയുള്ളവർ പിൻവലിച്ചു. 2,88,19,342 വോട്ടർമാർക്കായി 30602 പോളിംഗ് ബൂത്തുകൾ സജ്ജമായി. കർണാടകയിൽ മൊത്തം 5,47,72,300 വോട്ടർമാരാണുള്ളത്. ആകെ പോളിംഗ് ബൂത്തുകൾ - 58871. ഇതിൽ 19701 ബൂത്തുകളിൽ വെബ്കാസ്റ്റ് സംവിധാനമുണ്ടാവും.
5000 മൈക്രോ ഒബ്സർവർമാർ അതിസൂക്ഷ്മ നിരീക്ഷകരായി ബൂത്തുകളിലൂടെ സഞ്ചരിക്കും. തിങ്കളാഴ്ചത്തെ പോളിംഗ് ക്രമസമാധാന പാലത്തിന് അര ലക്ഷം പൊലീസ് സേനയെ വിന്യസിക്കും. കൂടാതെ 65 കമ്പനി പാരമിലിട്ടറി സേനയേയും വിന്യസിക്കും. ഇതര സംസ്ഥാന സേനകളുടെ സേവനവും അവശ്യഘട്ടതിൽ ഉപയോഗിക്കും. ദക്ഷിണ കന്നട മണ്ഡലത്തിൽ 18,87,122 വോട്ടർമാരാണ് വിധിയെഴുതുന്നത്. 1876 പോളിംഗ് ബൂത്തുകൾ സജ്ജമായി. 11000 പൊസീസുകാരെ ബൂത്തുകളിൽ വിന്യസിക്കും.