Appointment | ഉള്ളാൾ ഉൾപ്പെടെ 231 മഹല്ലുകളുടെ ഖാസിയായി കാന്തപുരം ചുമതലയേറ്റു
മംഗ്ളൂറു: (KasargodVartha) ഉള്ളാൾ ജമാഅത്തിന് കീഴിലുള്ള 28 മഹല്ല് അടക്കം 231 മഹല്ലുകളുടെ ഖാസിയായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ചുമതലയേറ്റു. ബെൽത്തങ്ങടി സംയുക്ത ജമാഅത്തിലെ 78 മഹല്ലുകളും, മുടിപ്പു ഡെർലകട്ടെ ജമാഅത്തിലെ 70 മഹല്ലുകളും, കുമ്പള മഞ്ചേശ്വരത്തെ 55 മഹല്ലുകളും, പുത്തൂർ വിട്ളയിലെ 28 മഹല്ലുകളും ഉൾപ്പെടെയാണ് കാന്തപുരം ഏറ്റെടുത്തത്.
ഉള്ളാളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത കർണാടക പ്രസിഡന്റ് അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് ഇമ്പിച്ചികോയ അൽ ബുഖാരി പ്രാർത്ഥന നടത്തി. ഉള്ളാൾ ദർഗ പ്രസിഡന്റ് ഹനീഫ ഹാജി ആമുഖ പ്രസംഗം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സയ്യിദ് അത്താഉല്ല തങ്ങൾ ഉദ്യാവരം, സയ്യിദ് ഷഹീർ അൽ ബുഖാരി പൊസോട്ട്, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങൾ ആദൂർ, സയ്യിദ് ജലാലുദ്ധീൻ അൽ ബുഖാരി, സയ്യിദ് കാജൂർ തങ്ങൾ, പേരോട് അബ്ദുറഹ്മാൻ സഖാഫി, കെപി ഹുസൈൻ സഅദി കെ സി റോഡ്, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ പ്രസംഗിച്ചു. സയ്യിദ് അബ്ദുറഹ്മാൻ മശ്ഹൂദ് അൽ ബുഖാരി കുറാ ഖാസിക്ക് ഷാൾ അണിയിച്ചു.
വിപിഎം ഫൈസി വല്യാപ്പള്ളി, ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ, ഇബ്രാഹിം ഫൈസി കന്യാന, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഷാഫി സഅദി ബാംഗ്ലൂർ, അബ്ദുറഷീദ് സൈനി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അഹ്‌മദ് കുട്ടി സഖാഫി, കർണാടക സ്പീക്കർ യു ടി ഖാദർ, കർണാടക ഹജ്ജ് മന്ത്രി റഹീം ഖാൻ, മന്ത്രി ഗുണ്ടറാവു, യു ടി ഇഫ്തിഖാർ, വൈ അബ്ദുല്ല കുഞ്ഞി ഹാജി ഏനപ്പൊയ, കണിചൂർ മോണു ഹാജി, റഷീദ് ഹാജി മംഗ്ളൂരു, എസ് കെ ഖാദർ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. ദർഗ വൈസ് പ്രസിഡന്റ് ഷിഹാബുദീൻ സഖാഫി സ്വാഗതവും റൈറ്റർ അഷ്‌റഫ് നന്ദിയും പറഞ്ഞു.
സംയുക്ത ജമാഅത് ഖാസിയായി ചുമതല ഏൽക്കുന്ന കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരിയുടെ നേതൃത്വത്തിൽ തലപ്പാവ് അണിയിച്ചു.