city-gold-ad-for-blogger
Aster MIMS 10/10/2023

മംഗ്ളുറു - തിരുവനന്തപുരം റെയിൽ പാതയിൽ ഇനി ഏക തുരങ്കം കളനാട്ട് മാത്രം; ചരിത്രമെഴുതി കാസർകോടിന്റെ സൗന്ദര്യ കാഴ്ച

കളനാട്: (www.kasargodvartha.com 21.02.2022) മംഗ്ളുറു - തിരുവനന്തപുരം റെയിൽ പാതയിൽ ഇനി ഏക തുരങ്കം കളനാട്ട് മാത്രം. കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിലുണ്ടായിരുന്ന തുരങ്കം, പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൊളിച്ചുനീക്കലിന്റെ അവസാന ഘട്ടത്തിലാണ്.
                                  
മംഗ്ളുറു - തിരുവനന്തപുരം റെയിൽ പാതയിൽ ഇനി ഏക തുരങ്കം കളനാട്ട് മാത്രം; ചരിത്രമെഴുതി കാസർകോടിന്റെ സൗന്ദര്യ കാഴ്ച
                       
തിരുവനതപുരത്തിന് തെക്കുള്ള ബാലരാമപുരം തുരങ്കവും കൊല്ലം പട്ടണത്തേയും തമിഴ്‌നാട്ടിലെ ചെങ്കോട്ടയേയും ബന്ധിപ്പിക്കുന്ന കൊല്ലം - ചെങ്കോട്ട റയിൽപാതയിലെ അഞ്ച് തുരങ്കങ്ങളും മാത്രമാണ് ഇനി കേരളത്തിൽ ബാക്കിയാവുക. പക്ഷേ മംഗ്ളുറു - തിരുവനന്തപുരം റൂടിൽ കളനാട്ട് മാത്രമായി മാറും.

1905ല്‍ ബ്രിടീഷുകാരാണ് 161.4 മീറ്റര്‍ നീളമുള്ള കളനാട്ടെ ഒരു തുരങ്കം നിര്‍മിച്ചത്. കേരളത്തിലെ ആദ്യ തുരങ്കം കൂടിയാണിത്. ഇരട്ട റെയില്‍പാത നിര്‍മിക്കുമ്പോള്‍ തൊട്ടടുത്ത് കോണ്‍ക്രീറ്റ് കൊണ്ട് മറ്റൊരു തുരങ്കവും പണിതു. നിര്‍മാണ വൈവിധ്യം കൊണ്ടും പ്രൗഢി കൊണ്ടും ബ്രിടീഷുകാർ നിർമിച്ച തുരങ്കം അത്ഭുതപ്പെടുത്തുന്നു.

സാധാരണ കോണ്‍ക്രീറ്റ് നിര്‍മാണ പ്രവര്‍ത്തിയുടെ ആയുസ് വളരെ കുറവാണ്. ഇതിന്റെ മൂന്നിരട്ടിയെങ്കിലും ആയുസ് ഉണ്ടായിട്ടും ഒരു ഇളക്കവും തട്ടാതെ ഇന്നും സിര്‍കയിലും കരിങ്കല്ലിലും നിര്‍മിച്ച പഴയ തുരങ്കം തലയുയര്‍ത്തി നില്‍ക്കുന്നു. പ്രകൃതി രമണീയമായ കാഴ്ചയും, പ്രത്യേകിച്ച് മഴക്കാലത്ത് ഈ തുരങ്കം സമ്മാനിക്കുന്നു.

Keywords: News, Kerala, Kasaragod, Kalanad, Top-Headlines, Mangalore, Thiruvananthapuram, Railway, Kottayam, Train, Railway-track, Kalanad is the only tunnel on the Mangalore-Thiruvananthapuram railway line.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL