ഉഡുപിയിലും മംഗ്ളൂറിലും വിദ്യാർഥികൾ കാവി ഷോൾ ധരിച്ച് കോളജുകളിലെത്തി; ഉഡുപിയിൽ സംഘർഷാവസ്ഥ; ഷിവമോഗയിൽ നിരോധാജ്ഞ
Feb 8, 2022, 16:30 IST
മംഗ്ളുറു: (www.kasargodvartha.com 08.02.2022) മുസ്‌ലിം വിദ്യാർഥിനികൾ ശിരോവസ്ത്രം ധരിക്കുന്നത് തടയുന്ന കോളജ് അധികൃതരുടെ നടപടിയും കാവി ഷോൾ അണിഞ്ഞ് ഒരു കൂട്ടം വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധവും ഉഡുപി, ദക്ഷിണ കന്നഡ ജില്ലകളിൽ ചൊവ്വാഴ്ച സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഹിജാബ് ധരിക്കാനുള്ള അവകാശം തേടി സമർപിച്ച റിട് ഹരജിയിൽ ജസ്റ്റിസ് കൃഷ്ണ എസ് ഡിക്സിതിന്റെ നേതൃത്വത്തിലുള്ള കർണാടക ഹൈകോടതി ബെഞ്ച് ഉച്ചക്ക് ശേഷം വിധി പറയാനിരിക്കെയാണ് ക്രമസമാധാന പ്രശ്ന അന്തരീക്ഷം രൂപപ്പെടുത്തുത്തിയത്.
ഉഡുപി മഹാത്മാ ഗാന്ധി മെമോറിയൽ ഗവ. പി യു കോളജിൽ കാവിവർണ ഷാളുകളും കിരീടവും ധരിച്ചെത്തിയ ആൺ, പെൺ കുട്ടികളുടെ വൻ സംഘം ഹിജാബിന് എതിരെ മുദ്രാവാക്യം മുഴക്കി. എണ്ണത്തിൽ വളരെ കുറവായ ഹിജാബ് ധാരിണികൾ അവകാശ സംരക്ഷണം ആവശ്യപ്പെട്ടും ശബ്ദിച്ചു.
സ്ഥലത്ത് എത്തിയ പൊലീസ് ഇരുവിഭാഗത്തെയും വേറിട്ടു നിറുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ഇൻഡ്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതപരമായ വേഷ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടാനാണ് തങ്ങൾ സമരം ചെയ്യുന്നതെന്ന് കോളജ് കവാടത്തിൽ മാധ്യമങ്ങളോട് സംസാരിച്ച ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനി പറഞ്ഞു. നിങ്ങൾ ഈ വേഷം കെട്ടുന്നത് നിങ്ങളുടെ എന്ത് അവകാശം നേടാനാണ്, എന്ത് കവർന്നതിനെതിരേയാണ് എന്ന് മാധ്യമങ്ങളോട് പറയാൻ ഹിജാബുകാരി കാവിവേഷക്കാരായ ആൺകുട്ടികൾക്ക് നേരെ വിരൽ ചൂണ്ടി ആവശ്യപ്പെട്ടു.
മംഗ്ളുറു ബണ്ട്വാൾ വാമദപ്പദവ് ഗവ. ഫസ്റ്റ് ഗ്രേഡ് കോളജിലെ ഒരു കൂട്ടം ആൺകുട്ടികളും പെൺകുട്ടികളും കാവി ഷോൾ ധരിച്ചാണ് ചൊവ്വാഴ്ച എത്തിയത്. ഷിവമോഗയിൽ ഹിജാബ് വിരുദ്ധ കാവി ഷോൾ പ്രതിരോധം വിവിധ കോളജുകളിൽ സംഘർഷ അന്തരീക്ഷം സൃഷ്ടിച്ചു. ഇതേത്തുടർന്ന് ഷിവമോഗ സിറ്റിയിലും പരിസരങ്ങളിലും 144 പ്രകാരം നിരോധാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് നിരോധന കാലാവധി.
Keywords: Hijab row: Section 144 imposed in Shivamogga, Karnataka, Mangalore, Udupi, News, Top-Headlines, College, Muslim, Police, Media.
< !- START disable copy paste -->