city-gold-ad-for-blogger
Aster MIMS 10/10/2023

ശിരോവസ്ത്ര അധിക്ഷേപം: ശശികല ടീചര്‍ രാജിവെച്ചു

സൂപ്പി വാണിമേല്‍

മംഗളുരു: (www.kasargodvartha.com 15.02.2022) ബോര്‍ഡില്‍ ഹിജാബിനെതിരെ മോശം കാര്യങ്ങള്‍ എഴുതി എന്ന ആരോപണം നേരിടുന്ന ബംഗളൂരു ചന്ദ്ര ലേഔട് വിദ്യാസാഗര്‍ ഇന്‍ഗ്ലീഷ് പബ്ലിക് സ്‌കൂള്‍ കണക്ക് അധ്യാപിക ശശികല ജോലി രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ എന്നാണ് രാജിക്കത്തിലുള്ളത്. ഇവരെ ശനിയാഴ്ച സര്‍വീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 'കെഎല്‍എസ്' എന്നാണ് അധ്യാപിക ബോര്‍ഡില്‍ എഴുതിയത്. ഇത് വിദ്യാര്‍ഥികളും രക്ഷിതാക്കളും വ്യാഖ്യാനിച്ച് പ്രതിഷേധിക്കുകയായിരുന്നു.

  
ശിരോവസ്ത്ര അധിക്ഷേപം: ശശികല ടീചര്‍ രാജിവെച്ചു



ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളോട് ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ അസ്വാരസ്യ പശ്ചാത്തലത്തിലായിരുന്നു ശശികല ടീചറുടെ എഴുത്ത് വിവാദമായത്. ടീചര്‍ പ്രത്യേക മതവിഭാഗം വിദ്യാര്‍ഥികളെ രണ്ടാംതരക്കാരായി കാണുന്നു എന്ന ആക്ഷേപം നേരത്തെയുണ്ട്. ഈ സാഹചര്യത്തിലാണ് അവര്‍ ഹിജാബ് നിന്ദയാണ് ഉന്നമിട്ടതെന്ന പരാതി ഉയര്‍ന്നത്.

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ ശശികല ടീചര്‍ നിഷേധിച്ചു. ഈ അധ്യാപിക സിവില്‍ സര്‍വീസ് അഭിലഷിക്കുന്ന നല്ല വിവരമുള്ള വ്യക്തിയാണെന്ന് സ്‌കൂള്‍ പ്രിന്‍സിപല്‍ ശിവകുമാര്‍ പറഞ്ഞു. 'കീപ് ലേണിംഗ് സൈലന്റ്‌ലി' എന്നതിന്റെ ചുരുക്കമാണ് അവര്‍ എഴുതിയതെന്നും അദ്ദേഹം വ്യാഖ്യാനിച്ചു. ശശികല നല്ല അധ്യാപികയാണെന്ന് ബംഗളൂരു സൗത്ത് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബൈലഞ്ജനപ്പ അഭിപ്രായപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങളും സ്‌കൂളില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടെന്ന് ശശികല അറിയിച്ചതായി അവരുടെ രാജിക്ക് മുമ്പേ പ്രിന്‍സിപല്‍ തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

Keywords:  Karnataka, News, Mangalore, Top-Headlines, Teacher ,Student, Parents, Hijab abuse: Shashikala teacher resigns

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL