Heavy Rain | ദുബൈയിലെ കനത്ത മഴ: മംഗളൂറിൽ ആറ് വിമാനങ്ങൾ റദ്ദാക്കി
Apr 18, 2024, 01:34 IST
* വ്യാഴാഴ്ച സർവീസ് നടത്തേണ്ട ഒരു വിമാനവും റദ്ദാക്കിയിട്ടുണ്ട്.
മംഗ്‌ളൂരു: (KasargodVartha) ദുബൈയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കനത്ത മഴയെത്തുടർന്ന് ബുധനാഴ്ച മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നാല് എയർ ഇൻഡ്യ വിമാനങ്ങൾ റദ്ദാക്കി. വ്യാഴാഴ്ച സർവീസ് നടത്തേണ്ട ഒരു വിമാനവും റദ്ദാക്കിയിട്ടുണ്ട്.
ദുബൈയിൽ നിന്ന് മംഗളൂറിലേക്കുള്ള 814, തിരിച്ചുള്ള 813, ദുബൈ-മംഗളൂരു 384, തിരിച്ചുള്ള 383, വ്യാഴാഴ്ച ദുബൈയിൽ നിന്ന് മംഗളൂറിലേക്ക് വരേണ്ട 814 എന്നിവയാണ് റദ്ദാക്കിയത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് മംഗളൂറിലേക്കുള്ള വിമാനം റദ്ദാക്കിയവയിൽ പെടും.