city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sasikanth | ദക്ഷിണ കന്നഡ മുൻ ഡെപ്യൂടി കമീഷണർ ശശികാന്ത് സെന്തിൽ തിരുവള്ളൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി

മംഗ്ളുറു: (KasargodVartha) കർണാടകയിൽ സിവിൽ സർവീസ് ഔദ്യോഗിക ജീവിതം വിട്ട് രാഷ്ട്രീയത്തിലേക്ക് കളം മാറിയ ദക്ഷിണ കന്നഡ ജില്ല മുൻ ഡെപ്യൂടി കമീഷണർ ശശികാന്ത് സെന്തിൽ തമിഴ് നാട്ടിൽ തിരുവള്ളൂർ സംവരണ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജനവിധി തേടുന്നു. മതേതര നിലപാടുകൾക്ക് മുകളിൽ ഫാസിസ്റ്റ് അധികാര രാഷ്ട്രീയം നിഴൽ വിരിക്കുന്നു എന്ന് പറഞ്ഞായിരുന്നു മംഗ്ളൂറിൽ ദക്ഷിണ കന്നഡ ജില്ല ഡെപ്യൂടി കമീഷണർ കസേര വലിച്ചെറിഞ്ഞ് ശശികാന്ത് സെന്തിൽ ഇറങ്ങിപ്പോയത്. കർണാടകയിൽ ബിജെപി സർകാർ അധികാരത്തിലെത്തിയ വേളയായിരുന്നു അത്.

Sasikanth | ദക്ഷിണ കന്നഡ മുൻ ഡെപ്യൂടി കമീഷണർ ശശികാന്ത് സെന്തിൽ തിരുവള്ളൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി



കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ കാലം കോൺഗ്രസ് 'യുദ്ധമുറി'യിലിരുന്ന് അദ്ദേഹം പ്രയോഗിച്ച ബുദ്ധിയായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞത്. ഗ്രാമവികസന മന്ത്രിയായിരിക്കെ കെ എസ് ഈശ്വരപ്പ 40 ശതമാനം കമീഷൻ ആവശ്യപ്പെട്ടു എന്ന കരാറുകാരൻ സന്തോഷ് പടിലിന്റെ ആത്മഹത്യാ കുറിപ്പ് അദ്ദേഹത്തിന്റെ രാജിയിൽ കലാശിച്ചിരുന്നു. ആ സംഭവം '40 ശതമാനം കമീഷൻ സർകാർ' എന്ന കോൺഗ്രസ് പ്രചാരണ തലക്കുറിയായതിന് പിന്നിൽ പ്രവർത്തിച്ചത് ശശികാന്തിന്റെ തല. കോൺഗ്രസ് ഏല്പിച്ച സമൂഹ മാധ്യമ ചുമതല ഉരുളക്കുപ്പേരി മറുപടിയും പ്രതികരണവുമായാണ് സെന്തിൽ നയിച്ചത്.
  
Sasikanth | ദക്ഷിണ കന്നഡ മുൻ ഡെപ്യൂടി കമീഷണർ ശശികാന്ത് സെന്തിൽ തിരുവള്ളൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി

കോൺഗ്രസ് പ്രകടന പത്രികയിൽ ജനങ്ങളെ സ്വാധീനിച്ച ഉറപ്പുകൾക്ക് പിന്നിലുമുണ്ടായിരുന്നു ശശികാന്ത് സ്പർശം. ബുത് തലങ്ങളിലെ ചലനങ്ങൾ മോണിറ്റർ ചെയ്യാനുള്ള ക്രമീകരണങ്ങളും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിനുണ്ടായി. ചെന്നൈ സ്വദേശിയായ ശശികാന്ത് സെന്തിൽ 2019 സെപ്റ്റംബർ ആറിനാണ് ഐഎഎസ് പദവി ഒഴിഞ്ഞത്. മുൻ ജില്ല ജഡ്ജ് പി ഷൺമുഖത്തിന്റേയും കേന്ദ്ര സർവീസിൽ നിന്ന് പിരിഞ്ഞ അംബികയുടേയും മകനായ 2009 ബാച് ഐഎഎസ് ഓഫീസർക്ക് അപ്പോൾ പ്രായം 40. പൗരത്വ സമരത്തിൽ സജീവമായിരുന്ന സെന്തിൽ 2020 നവംബറിൽ തമിഴ്നാട്ടിൽ കോൺഗ്രസിൽ ചേരുകയായിരുന്നു.

മംഗ്ളൂറിൽ ജില്ല കലക്ടറായി പ്രവർത്തിച്ച അനുഭവം തനിക്ക് തിരുവള്ളൂരിൽ ഫലം ചെയ്യുമെന്ന് ശശികാന്ത് സെന്തിൽ പറഞ്ഞു. പാരിസ്ഥിതിക, ഭൂമിശാസ്ത്രപരമായി മംഗ്ളൂറും തിരുവള്ളൂരും തമ്മിൽ സാമ്യമുണ്ട്. കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ പ്രചാരണ ശൈലി മാത്രം കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചു എന്ന് കരുതുന്നില്ല. ജനങ്ങൾ ജനാധിപത്യ ചേരിയിൽ നിന്ന വിധിയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവള്ളൂർ മണ്ഡലത്തിൽ 2019ൽ കോൺഗ്രസിന്റെ ഡോ. കെ ജയകുമാറാണ് 767292 വോടുകൾ നേടി എഡിഎംകെയിലെ ഡോ. പി വേണുഗോപാലിനെ പരാജയപ്പെടുത്തിയത് (410337 വോടുകൾ).



Keywords: News, Top-Headlines, Mangalore, Mangalore-News, Lok-Sabha-Election-2024, Sasikanth, Politics, Ex-Karnataka IAS officer Sasikanth to contest Lok Sabha polls.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia