കൊലക്കേസില്‍ സാക്ഷിയായ യുവതിയെ ഭീഷണിപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്ത്തകന് അറസ്റ്റില്‍
Sep 14, 2014, 10:27 IST
മംഗലാപുരം: (www.kasargodvartha.com 14.09.2014) കൊലക്കേസിലെ സാക്ഷിയായ യുവതിയെ ഭീഷണിപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കാഡേക്കാര് ഗ്രാമപഞ്ചായത്ത് മെമ്പറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ധനഞ്ജയ് കാഡേക്കാറിനെയാണ് മല്‍പെ പോലീസ് അറസ്റ്റ് ചെയ്തത്. 2013 ല്‍
രഞ്ജിത (20) എന്ന യുവതിയെ കാമുകന് യോഗേഷ് വെട്ടിക്കൊന്ന കേസിലെ സാക്ഷിയാണ് അശ്വിനി. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം. രഞ്ജിതയോടൊപ്പം അശ്വിനി യാത്ര ചെയ്യുമ്പോഴായിരുന്നു കൊലപാതകം. അശ്വിനി തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ദിവസം അശ്വിനിയുടെ വീട്ടിലെത്തിയ ധനഞ്ജയ് കേസില്‍ സാക്ഷി പറയുന്നതില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. നേരത്തെയും ധനഞ്ജയ അശ്വിനിയെ ഭീഷണിപ്പെടുത്തിയിരുന്നു. യോഗേഷ് ജയിലില്‍ കഴിയുകയാണ്. യോഗേഷിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഒരു ചെറിയ വീട്ടിലാണ് അശ്വിനിയും കുടുംബവും താമസിക്കുന്നത്.
Also Read:
ഐസിസ് അറുകൊല വീണ്ടും: ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകനെയും കഴുത്തറുത്തു കൊന്നു
Keywords: Mangalore, Murder-case, Congress, Arrest, Police, Case, Jail, Family, House, Threatening, Congressman arrested for threatening witness in murder case.