Train | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മംഗ്ളൂറിൽ അറ്റകുറ്റപ്പണികൾ, ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; ചിലത് പുറപ്പെടുക ഉള്ളാളിൽ നിന്ന്; സമയത്തിലും മാറ്റം
* പരശുറാം എക്സ്പ്രസ് (16649) മെയ് 11, 22 തീയതികളിൽ ഒന്നരമണിക്കൂർ വൈകി രാവിലെ 6.35 നാകും പുറപ്പെടുക
മംഗ്ളുറു: (KasaragodVartha) നേത്രാവതിക്കും മംഗ്ളുറു ജൻക്ഷനുമിടയിൽ റെയിൽപാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റുചിലതിൻ്റെ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
* മംഗ്ളുറു സെൻട്രൽ - നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649) മെയ് 11, 22 തീയതികളിൽ ഒന്നരമണിക്കൂർ വൈകി രാവിലെ 6.35 നാകും പുറപ്പെടുക.
* മംഗ്ളുറു സെൻട്രൽ- ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്‌റ്റ് എക്സ്പ്രസ് (22638) മെയ് 10, 21 തീയതികളിൽ ഉള്ളാളിൽ നിന്നാകും പുറപ്പെടുക. മംഗ്ളുറു സെൻട്രലിനും ഉള്ളാളിനും ഇടയിലുള്ള ഈ ട്രെയിനിൻ്റെ സർവീസ് റദ്ദാക്കി.
* മംഗ്ളുറു സെൻട്രൽ - കോഴിക്കോട് എക്‌സ്‌പ്രസ് (16610) മെയ് 11, 22 തീയതികളിൽ 05.45 മണിക്ക് ഉള്ളാളിൽ നിന്ന് പുറപ്പെടും. മംഗ്ളുറു സെൻട്രലിനും ഉള്ളാളിനും ഇടയിലുള്ള ഈ ട്രെയിനിൻ്റെ സർവീസ് റദ്ദാക്കി.
* എറണാകുളം ജൻക്ഷൻ - ഓഖ പ്രതിവാര എക്സ്പ്രസ് (16338) മെയ് 10 ന് എറണാകുളത്ത് നിന്ന് രണ്ട് മണിക്കൂർ 40 മിനിറ്റ് വൈകി പുറപ്പെടും.
* ലോകമാന്യ തിലക് - തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്‌സ്‌പ്രസ് (16345) മെയ് 10-ന് ലോകമാന്യ തിലകിൽ നിന്ന് ഒരു മണിക്കൂർ 30 മിനിറ്റ് വൈകി പുറപ്പെടും.
* ഡോ. എംജിആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപർഫാസ്റ്റ് എക്‌സ്‌പ്രസ് (22637) മെയ് 10, 21 തീയതികളിൽ ചെന്നൈ സെൻട്രലിൽ നിന്ന് ഒരു മണിക്കൂർ 10 മിനിറ്റ് വൈകി പുറപ്പെടും.
* നാഗർകോവിൽ ജൻക്ഷൻ - ഓഖ പ്രതിവാര എക്സ്പ്രസ് (16336) മെയ് 21 ന് നാഗർകോവിൽ ജൻക്ഷനിൽ നിന്ന് രണ്ട് മണിക്കൂർ 40 മിനിറ്റ് വൈകി പുറപ്പെടും.
* എറണാകുളം ജൻക്ഷൻ - ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ് (12283) മെയ് 21 ന് എറണാകുളത്ത് നിന്ന് ഒരു മണിക്കൂർ 10 മിനിറ്റ് വൈകി പുറപ്പെടും.