Accidental Death | വീട്ടിൽ നിന്ന് റോഡിലേക്ക് ഓടി; 3 വയസുകാരൻ ഓടോറിക്ഷ ഇടിച്ച് ദാരുണമായി മരിച്ചു
Mar 17, 2024, 23:06 IST
മംഗ്‌ളുറു: (KasargodVartha) വീട്ടിൽ നിന്ന് റോഡിലേക്ക് ഓടിയ മൂന്ന് വയസുകാരൻ ഓടോറിക്ഷ ഇടിച്ച് ദാരുണമായി മരിച്ചു. ബെൽതങ്ങാടി പനകജെ മുണ്ടാടി സ്വദേശികളായ ചന്ദ്രശേഖർ - ഉഷ ദമ്പതികളുടെ മകൻ കൗശിക്കാണ് മരിച്ചത്. പ്രധാന റോഡിനോട് ചേർന്നാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്.
കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടുകയും ഇതുവഴി വരികയായിരുന്ന ഓടോറിക്ഷ ഇടിക്കുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കൗശിക്കിനെ ആദ്യം ഉജിരെയിലെ ആശുപത്രിയിലും പിന്നീട് മംഗ്ളൂറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ബെൽതങ്ങാടി ട്രാഫിക് പൊലീസ് കേസെടുത്തു. ദാരുണ അപകടം പ്രദേശവാസികളെ കണ്ണീരിലാഴ്ത്തി.