കപ്പലിൽ മത്സ്യബന്ധന ബോട് ഇടിച്ചുണ്ടായ അപകടം; മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
Apr 16, 2021, 23:53 IST
മംഗളൂറു: (www.kasargodvartha.com 16.04.2021) കപ്പലിൽ മത്സ്യബന്ധന ബോട് ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഒമ്പത് പേരിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. മംഗളൂറു പുറംകടലിൽ മത്സ്യബന്ധന ബോടിൽ വിദേശ ചരക്കു കപ്പൽ ഇടിച്ചുണ്ടായ അപകടത്തിലാണ് ആറു പേർ മരിച്ചത്
ആറു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ശനിയാഴ്ചയും നാവിക സേനയുടെ തിരച്ചിൽ തുടരും. ഏപ്രിൽ 11നു രാത്രി ബേപ്പൂർ ഹാർബറിൽനിന്നു മീൻപിടിക്കാൻ പോയ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയുള്ള ബോടിലാണ് മുംബൈ ഭാഗത്തേക്കു പോകുകയായിരുന്ന വിദേശ ചരക്കു കപ്പൽ ഇടിച്ച് അപകടമുണ്ടായത്.
Keywords: News, Mangalore, Karnataka, Boat, Accident, Accidental Death, Boat accident, Missing, Sea, Dead body, Top-Headlines, Accident involving a fishing boat; Three more bodies were recovered.
< !- START disable copy paste -->