ദുരന്തസ്മരണയ്ക്ക് ഒമ്പതാണ്ട്; മംഗളൂരു വിമാനദുരന്തത്തിന്റെ നീറുന്ന ഓര്‍മകളില്‍ തേങ്ങി നാട്, നഷ്ടപരിഹാരം തേടി ഇന്നും കുടുംബാംഗങ്ങള്‍ നിയമയുദ്ധത്തില്‍
May 22, 2019, 09:39 IST
മംഗളൂരു: (www.kasargodvartha.com 22.05.2019) മംഗളൂരു വിമാനദുരന്തത്തിന് ബുധനാഴ്ച ഒമ്പതാണ്ട് തികയുന്നു. 2010 മെയ് 22നാണ് നാടിനെ നടുക്കിയ വിമാനദുരന്തമുണ്ടായത്. ഇതിന്റെ നീറുന്ന ഓര്‍മകളില്‍ ഇന്നും നാട് തേങ്ങുകയാണ്. മെയ് 22ന് രാവിലെ 6.07 മണിക്ക് ദുബൈയില്‍ നിന്ന് മംഗളൂരുവിലേക്ക് വരികയായിരുന്ന വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയുടെ അറ്റത്തുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
160 യാത്രക്കാരും ആറു ജീവനക്കാരുമായി അപകടത്തില്‍പ്പെട്ട വിമാനത്തിലെ 158 പേരും മരണപ്പെട്ടിരുന്നു. എട്ട് പേര്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് രൂപവത്കരിച്ച എയര്‍ക്രാഫ്റ്റ് വിക്ടിം അസോസിയേഷന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിയില്‍ കേസ് ഇന്നും നടക്കുകയാണ്.
നിരവധി കാസര്‍കോട് സ്വദേശികളും വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, Top-Headlines, kasaragod, National, 9 Years of Mangalore Air Crash
< !- START disable copy paste -->
Keywords: Mangalore, news, Top-Headlines, kasaragod, National, 9 Years of Mangalore Air Crash
< !- START disable copy paste -->