Drowned | മംഗ്ളൂറിൽ നാല് വിദ്യാർഥികൾ മുങ്ങി മരിച്ചു
Feb 28, 2024, 14:15 IST
മംഗ്ളുറു: (KasargodVartha) ദക്ഷിണ കന്നഡ ജില്ലയിൽ മംഗ്ളൂറിനടുത്ത സൂറത്കൽ ഹലേഗാഡിയിൽ പാവഞ്ചെ പുഴയിൽ നാല് വിദ്യാർഥികൾ മുങ്ങി മരിച്ചു. സൂറത്കൽ വിദ്യാദായിനി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥികളായ യശ്വിത് ചന്ദ്രകാന്ത്, നിരുപ്, അൻവിത്, രാഘവേന്ദ്ര എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എസ്എസ്എൽസി ഇംഗ്ലീഷ് പ്രിപറേറ്ററി പരീക്ഷ എഴുതിയ നാലുപേരും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.
ഇതുസംബന്ധിച്ച് രക്ഷിതാക്കൾ സൂറത്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. നാലുപേരും സൂറത്കലിൽ ബസ് ഇറങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടു. മൊബൈൽ ഫോൺ ടവർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും ബുധനാഴ്ച രാവിലെ പുഴക്കരയിൽ കണ്ടെത്തി.
തുടർന്ന് നടത്തിയ മുങ്ങലിൽ നാല് മൃതദേഹങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ് മോർടത്തിനായി മംഗ്ളുറു ഗവ.വെന്റ്ലോക് ആശുപത്രി മോർചറിയിലേക്ക് മാറ്റി.
< !- START disable copy paste -->

Keywords: Mangalore, Obituary, Malayalam News, Karnataka, Drowned, Surathkal, River, Four, Students, Dead, SSLC, English, Exam, Police, Complaint, CCTV, Visuals, Mobile Phone, Tower, Location, 4 students drowned in Mangalore.