ഇടുക്കിയില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ രണ്ടു പേര് അറസ്റ്റില്‍
Feb 17, 2017, 13:39 IST
മംഗളൂരു: (www.kasargodvartha.com 17.02.2017) ഇടുക്കിയില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി കര്‍ണാടക സ്വദേശികളും കാസര്‍കോട്ടു താമസക്കാരുമായ രണ്ടു പേരെ മംഗളൂരു പോലീസ് അറസ്റ്റുചെയ്തു. ബന്ട്വാല് സ്വദേശിയും മഞ്ചേശ്വരത്ത് താമസിക്കാരനുമായ അബ്ദുല്‍ അന്‍സാദ് സി എച്ച് (27), കങ്കനാടി യക്കൂര് സ്വദേശിയും മധൂര്‍ മായിപ്പാടിയില്‍ താമസിക്കാരനുമായ ഉദയകുമാര്‍ റൈ(30) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്.
ഇടുക്കിയില്‍ നിന്നും കഞ്ചാവ് മംഗളൂരുവിലെത്തിച്ച് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇവര്‍ പോലീസ് പിടിയിലായത്. അഞ്ച് കിലോ കഞ്ചാവും മൂന്ന് മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. ഇതിന് 1.66 ലക്ഷം രൂപ വില വരും.
ഉദയ് റൈക്കെതിരെ കാസര്‍കോട്ടും മംഗളൂരുവിലും വിവിധ പോലീസ് സ്റ്റേഷനുകളിലായി ലഹരി കടത്തുമായി ബന്ധപ്പെട്ട് ആറ് കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Keywords: Mangalore, Karnataka, Kerala, Ganja, Ganja seized, arrest, Police, Accuse, news, 2 arrested with 5 kg cannabis, Idukki, Kasargod, Natives, Mayippadi, Manjeshwar