city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | 'കാർത്തിക് സിങ് വധക്കേസ് പ്രതികളെ വെടിവെച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തു'; ആത്മരക്ഷാർഥമാണ് മുട്ടിനു താഴെ വെടിവെക്കേണ്ടി വന്നതെന്ന് പൊലീസ് മേധാവി; എസ്ഐക്കും പൊലീസുകാർക്കും പരുക്ക്

മംഗ്ളുറു: (KasargodVartha) കോലാർ എസ്ഡിസി കോളജ് വിദ്യാർഥി കാർത്തിക് സിങ് (17) കൊല്ലപ്പെട്ട കേസിൽ പ്രതികളായ സഹപാഠികളിൽ രണ്ടു 17കാരെ വ്യാഴാഴ്ച പൊലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തതായി പൊലീസ്. ആത്മരക്ഷാർഥമാണ് മുട്ടിനു താഴെ വെടിവെക്കേണ്ടിവന്നതെന്ന് കോലാർ ജില്ല പൊലീസ് സൂപ്രണ്ട് എം നാരായണ മാധ്യമങ്ങളോട് പറഞ്ഞു.

Arrested | 'കാർത്തിക് സിങ് വധക്കേസ് പ്രതികളെ വെടിവെച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തു'; ആത്മരക്ഷാർഥമാണ് മുട്ടിനു താഴെ വെടിവെക്കേണ്ടി വന്നതെന്ന് പൊലീസ് മേധാവി; എസ്ഐക്കും പൊലീസുകാർക്കും പരുക്ക്

കേസ് അന്വേഷണത്തിന് നിയോഗിച്ച മുൽബഗൽ പൊലീസ് സർകിൾ ഇൻസ്പെക്ടർ വിട്ടൽ തൻവീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ മുൽബഗൽ ദേവനാരായസമുദ്ര ഗ്രാമത്തിൽ കണ്ടെത്തി പിടികൂടാൻ മുതിർന്നപ്പോൾ ആക്രമിച്ചു. ഇതേത്തുടർന്നാണ് വെടിയുതിർക്കേണ്ടി വന്നത്. എസ്ഐക്കും രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. ഇവരേയും പ്രതികളേയും കോലാർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാർത്തിക് നേരത്തെ മർദനത്തിന് ഇരയായ സംഭവത്തിൽ പരാതി ലഭിച്ചിട്ടും ലാഘവത്തോടെ കണ്ട മൂന്ന് പൊലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തതായും എസ് പി അറിയിച്ചു.

തന്റെ തീരുമാനങ്ങൾക്കപ്പുറം ആരേയും പോകാൻ അനുവദിക്കില്ലെന്നും ഓർത്തു വെച്ചോളൂ താൻ ജില്ലയിലെ നമ്പർ വൺ ഗുണ്ടയാവും, അതാണ് ആഗ്രഹം എന്നും അറസ്റ്റിലായ വിദ്യാർഥികളിലെ മുഖ്യ പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം. കൊല്ലപ്പെട്ട കാർത്തിക് സിങിനെ കത്തികൊണ്ട് കുത്തിമലർത്തിയ ശേഷം മുഖ്യ പ്രതി ബ്ലേഡ് ഉപയോഗിച്ച് നഗ്ന മേനിയിൽ വരയുകയും മുഖത്ത് തന്റെ പേരിന്റെ ആദ്യാക്ഷരം കോറിയിടുകയും ചെയ്തിരുന്നു. ഈ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

ഇതിന് പിന്നാലെ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മ 'കോലാറിനെ രക്ഷിക്കൂ, യുവാക്കളെ രക്ഷിക്കൂ' പ്രചാരണം സമൂഹ മാധ്യമങ്ങളിലൂടെ ആരംഭിച്ചു. കാർത്തിക് പഠിച്ച കോളജിലും മറ്റു കാംപസുകളിലും പൊലീസ് ബോധവൽക്കരണ പരിപാടികൾ നടത്തും എന്ന് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാർത്തിക് ക്രൂരമായി കൊല്ലപ്പെട്ടത്. വയറുവേദന എന്ന കാരണത്താൽ കാർത്തിക് കോളജിൽ പോയിരുന്നില്ല. അന്ന് വൈകുന്നേരം വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി അക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.

'രക്തം വാർന്ന് മരണം സംഭവിച്ചു എന്നാണ് പോസ്റ്റ് മോർട്ടം റിപോർട്. കോലാർ പി സി ലേഔടിൽ താമസിക്കുന്ന പെയിന്റർ അരുൺ സിങിന്റെ മകനായ കാർത്തിക് പ്രീ യൂണിവേഴ്സിറ്റി (പിയു) ഒന്നാം വർഷ വിദ്യാർഥിയാണ്. സംഭവ ദിവസം വീട്ടിൽ വിശ്രമിക്കുകയായിരുന്ന കുട്ടിയെ മൊബൈൽ ഫോണിൽ വിളിച്ച് പേട്ട ചമനഹള്ളി ഗവ.സ്കൂൾ ലേഔട് പരിസരത്ത് കൊണ്ടുവന്ന് അക്രമിച്ച് കൊല്ലുകയായിരുന്നു വൈകുന്നേരം അഞ്ചരയോടെ സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ വിളിച്ചതിനെത്തുടർന്ന് പുറത്തേക്ക് പോവുകയായിരുന്നു കുട്ടി.

ഏഴ് മണിയോടെ മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലായി. ഒമ്പത് മണിയോടെ ആരോ വിളിച്ച് കാർത്തികിനെ അക്രമിച്ച് കൊന്നതായി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. എട്ട് മാസം മുമ്പ് കാർത്തിക് അക്രമത്തിന് ഇരയായതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അരുമയോടെ വിളിച്ച് കൊണ്ടുപോയി തുടർന്ന് ഷർട് അഴിച്ചു മാറ്റി മുറിവേൽപിക്കാതെ മർദിക്കുകയായിരുന്നു. ജന്മദിന ആഘോഷ ചടങ്ങിൽ പങ്കെടുക്കാത്തതിനായിരുന്നു ആ അക്രമം', പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Keywords: News, Krala, Kasaragod, Mangalore, Kolar, Crime, Arrest, Murder Case, Social Media, Postmortem Report, Attack, Police, Case, 2 arrested in the case of killing minor boy.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia