ബൈക്കില്‍ നിന്നു തെറിച്ചുവീണ കോളജ് വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു
Jul 31, 2014, 12:57 IST
മംഗലാപുരം: (www.kasargodvartha.com 31.07.214) ബൈക്കില്‍ നിന്നു തെറിച്ചു വീണ കോളജ് വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു. ഉര്‍വ്വ സ്റ്റോര്‍ ജംഗ്ഷനില്‍ ബുധനാഴ്ചയാണ് സംഭവം.
മംഗലാപുരം കത്തോലിക് കോഓപ്പറേറ്റീവ് ബേങ്ക് വൈസ് പ്രസിഡന്റ് ആല്വിന് പട്രോയുടെ മകള്‍ ആന്‍ട്രിയ പെട്രോ(17) ആണ് മരിച്ചത്. ഒരു സുഹൃത്തിനൊപ്പം ബൈക്കില്‍ കുളൂരിലേക്ക് പോവുകയായിരുന്നു ആന്‍ട്രിയ.
എതിര്‍ഭാഗത്തു നിന്നു വന്ന ബൈക്കിനെ കണ്ട് സുഹൃത്ത് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ആന്‍ട്രിയ റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. ഈ സമയം എതിര് ഭാഗത്തു നിന്നു വന്ന സിമന്റ് മിക്സ്ചര്‍ ലോറി ആന്‍ട്രിയയുടെ ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെന്റ് അലോഷ്യസ് കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ് മരിച്ച ആന്‍ട്രിയ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കൊച്ചിയില്‍ ഫ്ളാറ്റിനുള്ളില്‍ നാലംഗ കുടുംബം മരിച്ചനിലയില്‍
Keywords: Mangalore, Accident, Student, Obituary, 17-year-old girl, Killed, Lorry, Urwa Store junction.
Advertisement: