നീലേശ്വരത്ത് നിന്നും നാടുവിട്ട 45കാരിയും 23കാരനും പിടിയിലായി; മൂന്നാം ദിവസം വീണ്ടും ഒളിച്ചോടി
Jul 30, 2015, 09:34 IST
നീലേശ്വരം: (www.kasargodvartha.com 30/07/2015) ആഴ്ചകള്‍ക്ക് മുമ്പ് നീലേശ്വരത്ത് നിന്നും നാടുവിട്ട 45കാരിയായ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയും രാഷ്ട്രീയ നേതാവിന്റെ ബന്ധുവായ 23 കാരനേയും പോലീസ് തിരുവനന്തപുരത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്നും പിടികൂടി. എന്നാല്‍ വീട്ടിലെത്തിയതിന്റെ മൂന്നാം നാള് ഇവര്‍ വീണ്ടും ഒളിച്ചോടി.
ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയും യുവാവും ഏറെ നാളായി പ്രണയത്തിലാണ്. നേരത്തെ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയുടെ വീട്ടില്‍ കയറിക്കൂടിയ യുവാവിനെ ബന്ധുക്കളും പാര്‍ട്ടിക്കാരായ സ്വന്തക്കാരും വളരെ പണിപ്പെട്ടാണ് പുറത്തുചാടിച്ചത്. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിക്ക് നാട്ടുകാര്‍ താക്കീത് നല്‍കിയെങ്കിലും ഇവരുടെ ബന്ധം അതീവ രഹസ്യമായി തുടര്‍ന്നുകൊണ്ടിരുന്നു. പിന്നീടാണ് നാടുവിട്ടത്.
കഴിഞ്ഞ ദിവസം സൈബര്‍ സെല്ലിന്റെ സഹായ ത്തോടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ച് തിരുവനന്തപുരത്ത് തെരച്ചില്‍ നടത്തിയാണ് ഇവരെ പിടികൂടി നീലേശ്വരത്തേ്ക്ക് കൊണ്ടുവന്നത്. പിന്നീട് ഇരുവരേയും അവരവരുടെ വീടുകളിലാക്കിയിരുന്നു. ഇവര്‍ പരസ്പ്പരം ബന്ധപ്പെടാതിരിക്കാന്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ സകല നിരീക്ഷണങ്ങളും വേലിക്കെട്ടുകളും മറികടന്ന് കമിതാക്കള്‍ വീണ്ടും സ്ഥലം വിടുകയായിരുന്നു. ഇനി അന്വേഷിക്കാന്‍ വയ്യ, വല്ലാതെ മടുത്തു എന്നാണ് നേരത്തെ ഇവരെ കണ്ടെത്താന്‍ മെനക്കെട്ട പോലീസുകാരില്‍ ഒരാള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

Keywords: Nileshwaram, Love, Kasaragod, Lovers eloped again, Missing,
Advertisement:
Advertisement: