'കുഞ്ഞിക്കൈകള്‍' പ്രകാശനം ചെയ്തു
Aug 20, 2017, 19:15 IST
പട്ള: (www.kasargodvartha.com 20.08.2017) പട്ള ഇസ്ലാഹി മദ്രസാ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 'കുഞ്ഞിക്കൈകള്‍' ദ്വൈമാസ പ്രസിദ്ധീകരണം പ്രകാശനം ചെയ്തു. ഇസ്ലാഹി ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്കാരിക ഒത്തൊരുമയിലാണ് യുവ കവി സാന്‍ മാവില പുസ്തക പ്രകാശനം നടത്തിയത്. അക്ഷരങ്ങള്‍ പുതുമയുടെയും പ്രത്യാശയുടെയും നവകിരണങ്ങളാണ്. അക്ഷര പിറവിയ്ക്ക് ഗൗരവതമമായ വായനയല്ലാതെ മറ്റു കുറുക്കുവഴികളില്ലെന്ന് സാന്‍ പറഞ്ഞു.
ചടങ്ങില്‍ പട്ള സലഫി മസ്ജിദ് ഖത്വീബ് മൗലവി ഇബ്രാഹിം ദാരിമി അധ്യക്ഷത വഹിച്ചു. മദ്രസാ പ്രധാനധ്യാപകന് ത്വയ്യിബ് മൗലവി പുസ്തക പരിചയം നടത്തി. ടി.എച്ച്. മജീദ്, സെയ്ദ് കെ.എം, അസ്ലം മാവില സംസാരിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടി മധൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എം.എ. മജീദ് ഉദ്ഘാടനം ചെയ്തു. മദ്രസാ കുട്ടികളുടെ കലാവിരുന്നും അരങ്ങേറി. മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള സമ്മാനങ്ങള്‍ ഇസ്ലാഹി മദ്രസാ ഭാരവാഹികളായ ടി.എച്ച്. മജീദ്, സെയ്ദ് കെ.എം. എന്നിവര്‍ വിതരണം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Patla, Release, Kunhikkaikal book released
Keywords: Kasaragod, Kerala, news, Patla, Release, Kunhikkaikal book released