ആയുധങ്ങളുമായെത്തിയ അക്രമി സംഘം ആശ്രമം അടിച്ചു തകര്‍ത്തു
Aug 31, 2013, 14:01 IST
ഉപ്പള: ഐല മൈതാനത്തിനടുത്തുള്ള ശ്രീ ഭദ്രകാളി ദേവസ്ഥാന ആശ്രമത്തിന് (ഭജനമന്ദിരം) നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ആശ്രമം അടിച്ചു തകര്‍ക്കുകയും നടത്തിപ്പുകാരെയും ജീവനക്കാരെയും കൈകാര്യം ചെയ്ത സംഘം സമീപത്തുള്ള വീടുകള്‍ക്കും കേട്പാട് വരുത്തി.
ആശ്രമത്തിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ടുകാറുകളും ഒരു ബൈക്കും സംഘം തകര്‍ത്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആയുധങ്ങളുമായെത്തിയ അമ്പതോളം വരുന്ന സംഘം ആക്രമം നടത്തിയത്. സംഘം 14 ലക്ഷം രൂപയും 28 പവന് സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതായും ആശ്രമം അധികൃതര്‍ പറഞ്ഞു.
സമീപത്തുള്ള ആശ്രമം നടത്തിപ്പുകാരന് രാമചന്ദ്ര മാന്ത്രികരുടെ (35) വീടാണ് അക്രമിച്ചത്. ആശ്രമ ജീവനക്കാരന് വിജയ്(35), അശ്വന്ത് (30) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവം സംബന്ധിച്ച് രാമചന്ദ്ര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുമ്പള സി.ഐ സിബിതോമസ്, എസ്.ഐമാരായ ബിജുലാല്‍, പി. നാരായണന് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ വീരപ്പ അമ്പാര് ഉള്‍പെടെ 50 പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്.
അഷ്ടമി രോഹിണിയോടനുബന്ധിച്ച് കഴിഞ്ഞദിവസം ഹൊസങ്കടി, ബന്തിയോട് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ധാര്‍മിക പരിപാടിയില്‍ പങ്കെടുത്ത് രാമചന്ദ്ര മാന്തികര് നടത്തിയ പ്രഭാഷണമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.
Keywords : Uppala, Kasaragod, SDPI, Kerala, Ashramam, Sangaparivar, Cash, Gold, Robbed, Injured, Assaulted, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.