അനധികൃതമായി കടത്തിയ കോഴികളെ വാണിജ്യനികുതി അധികൃതര്‍ പിടികൂടി
Jul 2, 2015, 09:04 IST
കാസര്‍കോട്: (www.kasargodvartha.com 02/07/2015) കര്‍ണാടകയില്‍നിന്നും അനധികൃതമായി വാഹനങ്ങളില്‍ കടത്തിവരികയായിരുന്ന കോഴികളെ വാണിജ്യ നികുതി അധികൃതര്‍ പിടികൂടി. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചെയുമായി ബായാര്‍, പാത്തോടി, ബോര്‍ക്കള എന്നിവിടങ്ങളില്‍നിന്നാണ് രേഖകളില്ലാതെ വാഹനങ്ങളില്‍ 91 ബോക്സുകളിലായി കടത്തിയ കോഴികളെ കാസര്‍കോട് വാണിജ്യനികുതി ഡപ്യൂട്ടി കമ്മീഷണര്‍ സി. ബാലകൃഷ്ണന്, ഇന്റലിജന്‍സ് വിഭാഗത്തിന്റെ ചുമതലയുള്ള ഇന്‍സ്പെക്ടിങ്ങ് അസി. കമ്മീഷ്ണര്‍ വി.എം. ശ്രീകാന്തന് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
സെക്യൂരിറ്റി, പെനാല്‍റ്റി, ടാക്സ് എന്നീ ഇനങ്ങളിലായി 1,88,000 രൂപ ഈടാക്കി വണ്ടികളും ലോഡും വിട്ടികൊടുത്തു. റെയ്ഡില്‍ ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍മാരായ ബി. ഹര്‍ഷാദ്, കെ.ജെ. ജെയിംസ്, ഡ്രൈവര്‍ ഗോപാലകൃഷ്ണ ഭട്ട് എന്നിവരും പങ്കെടുത്തു.
Keywords : Kasaragod, Kerala, Chicken, Chicken smuggling seized, Vehicle, Advertisement Zaitooni.