സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്പനയ്ക്ക് എത്തിയ യുവാവ് അറസ്റ്റില്‍
Oct 1, 2016, 11:57 IST
കാസര്‍കോട്: (www.kasargodvartha.com 01/10/2016) സ്കൂള്‍ പരിസരത്ത് കഞ്ചാവ് വില്പനയ്ക്കായി എത്തിയ യുവാവ് അറസ്റ്റില്‍. കുമ്പള ശാന്തിപള്ളം ലക്ഷം വീട് കോളനിയിലെ സി കെ റഷീദ് എന്ന സമൂസ റഷീദിനെ (30) യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്.
കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപംവെച്ച് എസ് പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളില്‍നിന്നും 15 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ജുവനല്‍ ജസ്റ്റിസ്റ്റ് ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, Arrest, Ganja, Youth arrested with ganja