Youth arrested | സ്കൂടറിൽ കടത്തുകയായിരുന്ന 18 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ലഹരിമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയെന്ന് പൊലീസ്
Nov 18, 2022, 11:53 IST
മഞ്ചേശ്വരം: (www.kasargodvartha.com) സ്കൂടറിൽ കടത്തുകയായിരുന്ന 18 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് നാട് തിരുവള്ളൂർ മാരിയമ്മൻകോവിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആന്റണി രാജിനെ (26) യാണ് മഞ്ചേശ്വരം സിഐ സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഉപ്പള കൈക്കമ്പയിൽ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് യുവാവിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയത്. സ്കൂടറിലെ സീറ്റിനടിയിൽ ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു കഞ്ചാവ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് വിതരണത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

Keywords: Youth arrested with cannabis, Kerala, Manjeshwaram, Kasaragod, News, Top-Headlines, Arrested, Scooter, Police, Drugs, Vehicle, Uppala.