കാസര്‍കോട്ടെ ആശുപത്രിയില്‍ നേഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
Apr 15, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 15/04/2015) കാസര്‍കോട്ടെ പ്രമുഖ ആശുപത്രിയില്‍ നേഴ്സായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ഇതേ ആശുപത്രിയില്‍ ഒരുവര്‍ഷമായി ജോലിചെയ്യുന്ന പുരുഷ നേഴ്സാണ് പിടിയിലാത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
Photographic Illusions #1
ആശുപത്രിയില്‍ നേഴ്സിന്റെ ഒഴിവുണ്ടെന്ന് പറഞ്ഞാണ് കാഞ്ഞങ്ങാട്ട് നിന്നും യുവതിയെ കാസര്‍കോട്ടേക്ക് വരുത്തിയത്. ആശുപത്രിയില്‍ എത്തിയശേഷം യുവതിയെ ഇന്റവ്യൂ ഹാളിലേക്കാണെന്ന് പറഞ്ഞ് ആശുപത്രിയിലെ ഇടനാഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ബാത്ത് റൂമില്‍ തള്ളിക്കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബഹളംവെക്കുകയായിരുന്നു. മറ്റുള്ളവര്‍ ഓടിക്കൂടി ഇയാളെ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു. കാഞ്ഞങ്ങാട് സ്വദേശിയാണ് പിടിയിലായ യുവാവ്.
ആശുപത്രി അധികൃതരുടെ അറിവോ അനുവാദമോ ഇല്ലാതെയാണ് യുവാവ് ജോലിയുണ്ടെന്ന് പറഞ്ഞ് നേഴ്സിനെ വിളിച്ചുവരുത്തിയതെന്നാണ് സൂചന.