city-gold-ad-for-blogger
Aster MIMS 10/10/2023

265 കിലോ ഭാരം; നടക്കാനോ, കിടക്കാനോ കഴിയാതെ 24 കാരി വേദന കൊണ്ട് പുളയുന്നു; ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നതിനിടെ ജപ്തി നോടീസ് ചുമരിലൊട്ടിച്ച്‌ ബാങ്ക് അധികൃതർ

ഇഖ്ബാൽ ഉപ്പള

മഞ്ചേശ്വരം: (www.kasargodvartha.com 07.02.2022) 265 കിലോ ഭാരം, നടക്കാനോ, കിടക്കാനോ കഴിയാതെ 24 കാരി വേദന കൊണ്ട് പുളയുന്നു. ചിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നതിനിടെ ജപ്തി നോടീസ് ചുമരിലൊട്ടിച്ച്‌ ബാങ്ക് അധികൃതർ. മഞ്ചേശ്വരം താലൂകിലെ വോർക്കാടി പഞ്ചായത്തിലെ പെൺകുട്ടിയാണ് ദുരിതം അനുഭവിക്കുന്നത്.
                            
265 കിലോ ഭാരം; നടക്കാനോ, കിടക്കാനോ കഴിയാതെ 24 കാരി വേദന കൊണ്ട് പുളയുന്നു; ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നതിനിടെ ജപ്തി നോടീസ് ചുമരിലൊട്ടിച്ച്‌ ബാങ്ക് അധികൃതർ

അമിതഭാരം കാരണം ആശുപത്രിയിൽ പോകാൻ പോലും വാഹനങ്ങൾ തയ്യാറാകുന്നില്ല.

ഭീമാകാരമായ ഈ ശരീരം നാൾക്ക് നാൾ കൂടി കൂടി വരുന്നു. അമിത ഭാരം കാരണം രണ്ട് വൃക്കകൾക്കും തകരാർ സംഭവിച്ചിരിക്കുന്നു. തുടർ ചികിത്സ നടത്തിയത് പോലും വീടും സ്ഥലവും ബാങ്കിൽ പണയം വെച്ചാണ്. കട ബാധ്യതയും, മകളുടെ അസുഖവും ഈ പിതാവിനെ ഒരുപാട് തളർത്തിയിരിക്കുകയാണ്.

ഇതിനിടെയാണ് ബാങ്ക് ഉദ്യോഗസ്ഥർ ഈ മാസം വീട് ഒഴിയാൻ ആവശ്യപെട്ട് ചുമരിൽ നോടീസ് പതിച്ചിരിക്കുന്നത്. അസുഖ ബാധിതയായ മകളെയും കൂട്ടി എങ്ങോട്ട് പോകുമെന്നറിയാതെ പ്രാർഥിക്കാൻ മാത്രമേ ഈ കുടുംബത്തിന് കഴിയുന്നുള്ളൂ. സങ്കടം കാരുണ്യമതികൾ കാണാതെ പോകരുതെന്നും ആവുംവിധം സഹായിക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. ഒരു നാണയ തുട്ട് കൊണ്ടെങ്കിലും യുവതിയുടെ ജീവിതം തിരിച്ചുപിടിക്കാൻ കഴിഞ്ഞാൽ അത് വലിയ കാരുണ്യമാകും. അകൗണ്ട് വിവരങ്ങൾ താഴെ നൽകുന്നു.

Name: Zoura (പെൺകുട്ടിയുടെ മാതാവ്)
A/C Number: 42282210011562
IFSC: CNRB0014228
Bank: Canara Bank, Vorkadi Branch.
Google pay and Phone pay: 9895562171 Bushra Yousuf (സഹോദരി)

കൂടുതൽ വിവരങ്ങൾക്ക്: കെ എഫ് ഇഖ്ബാൽ ഉപ്പള - 7994011168, 9496062405

സ്വാദിഖ് മുസ്ലിയാർ (പിതാവ്) - 8078563214.


Keywords: News, Kerala, Kasaragod, Manjeshwaram, Woman, Treatment, Top-Headlines, Cash, Panchayath, Hospital, Help, Needs help, Family, Financial, Young woman seeks financial assistance.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL