city-gold-ad-for-blogger
Aster MIMS 10/10/2023

കൊലപാതകം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ ജ്യോതിഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് ബന്ധുക്കൾ

കാസര്‍കോട്: (www.kasargodvartha.com 15.02.2022) കൊലപാതകം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷിനെ (35) യാണ് വീട്ടുപറമ്പിലെ പ്ലാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

  
കൊലപാതകം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ ജ്യോതിഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് ബന്ധുക്കൾ



ചൊവ്വാഴ്ച പുലർചെ അഞ്ചുമണിയോടെ പിതാവാണ് തൂങ്ങിയ നിലയിൽ ആദ്യം കണ്ടത്. നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി ഉടൻ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചതായി കാസർകോട് ഡിവൈഎസ്പി, പി ബാലകൃഷ്ണൻ നായർ കാസർകോട് വാർത്തയോട് പറഞ്ഞു.

തളങ്കരയിലെ സൈനുൽ ആബിദ്, ചൂരി ബട്ടംപാറയിലെ റിശാദ് കൊലപാതകം, സാബിത് വധഗൂഡാലോചന അടക്കം എട്ടോളം കേസുകളിൽ പ്രതിയാണ് ജ്യോതിഷ്. 2010 ഫെബ്രുവരി ഏഴിന് കറന്തക്കാട്ട് രാജേഷ്, സഹോദരന്‍ അജിത് എന്നിവരെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും മന്നിപ്പാടിയില്‍ ഓടോറിക്ഷയില്‍ സഞ്ചരിച്ചയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും ബൈകില്‍ യാത്രചെയ്യുമ്പോള്‍ ജെ.പി കോളനിയിലെ ശമീമിനേയും സുഹൃത്തിനേയും 2011 സെപ്റ്റംബര്‍ രണ്ടിന് ജാബിര്‍ എന്നയാളെയും സുഹൃത്തിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായുള്ള കേസിലും ജ്യോതിഷ് പ്രതിയാണ്.

ജ്യോതിഷിന് നേരെ 2017 ഓഗസ്റ്റ് 10ന് വധശ്രമമുണ്ടായിരുന്നു. ചെര്‍ക്കളയില്‍ വിവാഹം ക്ഷണിക്കാന്‍ പോയ ജ്യോതിഷ് തിരിച്ചുവരുമ്പോള്‍ ബൈകില്‍ പിന്തുടര്‍ന്ന സംഘം കാറിടിച്ച് വീഴ്ത്തി വെട്ടി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

ഗോപാലകൃഷ്ണ-രാജീവി ദമ്പതികളുടെ മകനാണ്.
ഭാര്യ; ആഷ. മക്കള്‍; യദുവീര്‍, വിദ്യുത്, അദ്വിക.
സഹോദരങ്ങള്‍; അഭിലാഷ്, വൈശാഖ്.

Keywords: Murder Case accused Jyothish found dead hanged, Kerala, Kasaragod, News, Top-Headlines, Man, Accuse, Murder-case, Dead body, Dead, General-hospital, Auto-rickshaw, Bike, Car, DYSP.




< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL