Winners | ജില്ലാ സ്‌കൂൾ കലോത്സവം: യൂട്യൂബ് നോക്കി പാട്ട് പഠിച്ച് മാപ്പിളപ്പാട്ടിൽ മികവ് കാട്ടി സയന മീത്തൽ; കവിതാലാപനത്തിൽ മനം കവർന്ന് ദേവിക; അറബിക് കഥാപ്രസംഗത്തിൽ മികച്ച നേട്ടവുമായി റഈസ ശിറിൻ; അറബി ഉപന്യാസത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി മുഹമ്മദ് അമീൻ
Dec 7, 2023, 17:15 IST
കാറഡുക്ക: (KasargodVartha) കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മികവ് കാട്ടി കൗമാര പ്രതിഭകൾ. ഹൈസ്‌കൂൾ വിഭാഗം മാപ്പിളപ്പാട്ടിൽ കാണികളുടെ ശ്രദ്ധ നേടി ബല്ല ഈസ്റ്റ് ജിഎച്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനി സയന മീത്തൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.
ബദ്റുദ്ദീൻ പറന്നൂറിന്റെ മിദിനേശം തിരുതാത്തിൽ എന്ന ഗാനമാണ് ആലപിച്ചത്. യൂട്യൂബ് നോക്കിയായിരുന്നു പാട്ട് പഠിച്ചതെന്ന് സയന പറയുന്നു. ചട്ടഞ്ചാലിലെ പി ഡബ്ള്യു ഡി കോൺട്രാക്ടർ മഹേന്ദ്രൻ മീത്തൽ - ഷൈജ ദമ്പതികളുടെ മകളാണ്. ലളിത ഗാനത്തിലും മത്സരിക്കുന്നുണ്ട്.
ഹയർ സെകൻഡറി വിഭാഗം മലയാളം കവിതാലാപന മത്സരത്തിൽ ബോവിക്കാനം ബി എ ആർ എച് എസ് എസിലെ വി എസ് ദേവിക എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കവി സച്ചിദാന്ദന്റെ 'ആത്മഹത്യ ചെയ്ത കർഷകൻ വെള്ളത്തെ കുറിച്ച് സംസാരിക്കുന്നു' എന്ന കവിതയാണ് ആലപിച്ചത്. ഇരിയണ്ണി ബേപ്പിലെ വിനയകുമാർ - ഇ ശ്രീജ ദമ്പതികളുടെ മകളാണ്.
ഹൈസ്‌കൂൾ വിഭാഗം അറബിക് കഥാപ്രസംഗത്തിൽ മരക്കാപ്പ് കടപ്പുറം ജി എഫ് എച് എസിലെ പത്താം ക്ലാസ് വിദ്യാർഥിനി എം പി റഈസ ശിറിൻ ഒന്നാം സ്ഥാനം നേടി. തൈക്കടപ്പുറം സ്വദേശിനിയായ ഈ മിടുക്കി കഴിഞ്ഞ തവണ കഥാപ്രസംഗത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. അറബിക് പദ്യം ചൊല്ലൽ, അറബിനാടകം എന്നീ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്.
ഹയർ സെകൻഡറി വിഭാഗം അറബി ഉപന്യാസ മത്സരത്തിൽ ജി എച് എസ് എസ് ചന്ദ്രഗിരിയിലെ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് അമീൻ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി. കുന്നിൽ ഹംസ-ഉമൈബ ദമ്പതികളുടെ മകനാണ്.
Keywords: News, Kerala, Kasaragod, School Kalolsavam, Arts Fest, Students, Malayalam News, Winners of Dist. School Kalolsavam.
< !- START disable copy paste -->