Underpass | ദേശീയപാത വികസനത്തില്‍ സര്‍വീസ് റോഡില്ല; 3 കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച മൊഗ്രാല്‍ കൊപ്പളം അടിപ്പാത നോക്ക് കുത്തിയാകുമോ? ആശങ്കയില്‍ പ്രദേശവാസികള്‍
May 28, 2023, 15:23 IST
മൊഗ്രാല്‍: (www.kasargodvartha.com) രണ്ട് പതിറ്റാണ്ടുകാലത്തെ മുറവിളിക്കും കാത്തിരിപ്പിനും ശേഷം, കാസര്‍കോട് വികസന പാകേജില്‍ ഉള്‍പെടുത്തി മൂന്ന് കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച് ഈ വര്‍ഷം ആദ്യത്തില്‍ യാഥാര്‍ഥ്യമായ കൊപ്പളം അടിപ്പാത ദേശീയപാത വികസനത്തില്‍ നോക്കുകുത്തിയാകുമോ എന്ന ആശങ്കയില്‍ മൊഗ്രാല്‍ പടിഞ്ഞാര്‍ ഭാഗത്തെ പ്രദേശവാസികള്‍. ഒരു ദേശത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകേണ്ട ദേശീയപാത വികസനം നാടിനെയും, നാട്ടുകാരെയും ദുരിതത്തിലാക്കിയാണ് നിര്‍മിക്കുന്നതെന്നാണ് ആക്ഷേപം.
ദേശീയപാതയിലെ മൊഗ്രാല്‍ പാലത്തിനടുത്തായാണ് കൊപ്പളം അടിപ്പാതയുള്ളത്. പാലത്തിനടുത്തായി 100 മീറ്ററിനുള്ളില്‍ സര്‍വീസ് റോഡ് ഇല്ലെന്നാണ് ദേശീയപാത അധികൃതര്‍ പറയുന്നത്. ഈ വിഷയത്തില്‍ നേരത്തെ നാട്ടുകാരും, ആക്ഷന്‍ കമിറ്റി ഭാരവാഹികളും, ജനപ്രതിനിധികളും ഇടപെട്ടപ്പോള്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് അധികൃതര്‍ വാക്കാല്‍ ഉറപ്പുനല്‍കിയതാണെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. എന്നാലിപ്പോള്‍ നിര്‍മാണ രീതിയില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ ഈ ഭാഗത്ത് സര്‍വീസ് റോഡ് നല്‍കാനാവില്ലെന്ന് അധികൃതര്‍ വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് ഇവര്‍ പറയുന്നു.
ഇതില്‍ ക്ഷുഭിതരായ പ്രദേശവാസികള്‍ റോഡ് നിര്‍മാണം തടയുകയും ചെയ്തു. വിവരം എകെഎം അശ്‌റഫ് എംഎല്‍എയെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇടപെടുകയും ഇപ്പോള്‍ ഈ ഭാഗത്ത് നിര്‍മാണ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയുമാണ്. ദേശീയപാത നിര്‍മാണത്തില്‍ കൊപ്പളം അടിപ്പാതയ്ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ നാട്ടുകാരെ അണിനിരത്തി ബഹുജന സമരത്തിന് നേതൃത്വം നല്‍കുമെന്ന് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ അറിയിച്ചു.

Keywords: Mogral News, National Highway Work, Malayalam News, Kerala News, Kasaragod News, Will Mogral Koppalam underpass be in vain?.
< !- START disable copy paste -->