city-gold-ad-for-blogger
Aster MIMS 10/10/2023

Wild boar | കൃഷിനാശം വിതച്ച് കാട്ടുപന്നിക്കൂട്ടം; ബംബ്രാണയിലെ അഞ്ഞൂറ് ഏകറോളം വരുന്ന പാടത്ത് കര്‍ഷകരുടെ കണ്ണീര്

കുമ്പള: (Kasargodvartha) കാട്ടുപന്നിക്കൂട്ടം കൃഷിയിടങ്ങളില്‍ ഇറങ്ങി നാശം വിതയ്ക്കുന്ന സാഹചര്യം തുടരുന്നതോടെ ബംബ്രാണ വയലിലെ കര്‍ഷകരുടെ ജീവിതം ദുരിതത്തിലായി. പ്രദേശത്ത് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന് കീഴിലുള്ള കാറ്റാടിപ്പാടത്ത് താവളമടിച്ച പന്നിക്കൂട്ടങ്ങള്‍ കൃഷി നശിപ്പിക്കാനെത്തുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. അഞ്ഞൂറ് ഏകറോളം വരുന്ന പാടത്തെ നെല്‍കൃഷിയാണ് കാട്ടുപന്നി ശല്യം കാരണം പ്രതിസന്ധിയിലായിരിക്കുന്നത്. പലരും കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണ്.
            
Wild boar | കൃഷിനാശം വിതച്ച് കാട്ടുപന്നിക്കൂട്ടം; ബംബ്രാണയിലെ അഞ്ഞൂറ് ഏകറോളം വരുന്ന പാടത്ത് കര്‍ഷകരുടെ കണ്ണീര്

മുളക്, വിവിധ ഇനം പച്ചക്കറികള്‍, പഴങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ മുമ്പ് വ്യാപകമായി കൃഷി ചെയ്തിരുന്നു. പനി ശല്യം കാരണം ഇപ്പോള്‍ ഇത് സാധിക്കുന്നില്ല. ഇതിന് പരിഹാരമായി കമ്പിവേലിയടക്കമുള്ള സ്ഥാപിച്ച് സംരക്ഷണമൊരുക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. നേരത്തെ ഉപ്പുവെള്ളം കയറുന്നത് ഇവിടെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ദിഡുമയില്‍ പുതിയ അണക്കെട്ട് വന്നതോടെ പ്രശ്‌നത്തിന് പരിഹാരമായി. അതിനിടെയാണ് പന്നികള്‍ നാശം വിതയ്ക്കാന്‍ തുടങ്ങിയത്.

ബംബ്രാണ അണക്കെട്ട് കൂടി യാഥാര്‍ഥ്യമാകുന്നതോടെ കൃഷി ചെയ്യാന്‍ കൂടുതല്‍ സൗകര്യമാകുമെന്നും പന്നി ശല്യം ഒഴിവാക്കാനായാല്‍ ബംബ്രാണ വയലില്‍ പുതിയ കാര്‍ഷിക വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു. പന്നികളെ വെടിവയ്ക്കാന്‍ സര്‍കാര്‍ ഉത്തരവ് ഉണ്ടെങ്കിലും അതിനുള്ള സൗകര്യങ്ങളൊന്നും തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കുന്നില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം.

നാട്ടിലിറങ്ങുന്ന പന്നിയെ പിടികൂടി കൂട്ടിലടയ്ക്കുകയോ പന്നി കാടിറങ്ങുന്ന സാഹചര്യം ഇല്ലാതാക്കുകയോ വേണം എന്ന ആവശ്യം കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്‌പോഴും ഇത് സംബന്ധിച്ച് യാതൊരുവിധ പദ്ധതികളും ആവിഷ്‌കരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് വിമര്‍ശനം. പന്നി ശല്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍, കൃഷി ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയും ഉണ്ടായില്ലെന്നും പാടശേഖസമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
    
Wild boar | കൃഷിനാശം വിതച്ച് കാട്ടുപന്നിക്കൂട്ടം; ബംബ്രാണയിലെ അഞ്ഞൂറ് ഏകറോളം വരുന്ന പാടത്ത് കര്‍ഷകരുടെ കണ്ണീര്

പ്രശ്‌നത്തിന് അടിയന്തിര പരിഹാരം വേണമെന്ന് പാടശേഖസമിതി സെക്രടറി രുഖ്മാകര ഷെട്ടി, വൈസ് പ്രസിഡന്റ് ഖാദര്‍ ദിഡുമ, മൂസക്കുഞ്ഞി ഗുദ്ര്‍, നാഗരാജ് ഷെട്ടി, നിസാര്‍ മൊഗര്‍, പ്രഭാകര ഷെട്ടി എന്നിവര്‍ ആവശ്യപ്പെട്ടു. സ്വര്‍ണം പണയപ്പെടുത്തിയും, വായ്പയെടുത്തുമാണ് പലരും ഇവിടെ നെല്‍ കൃഷിയിറക്കിയത്. ദുരിതം വിതക്കുന്ന കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാനുള്ള നടപടികള്‍ അനന്തമായി നീളുമ്പോള്‍ ഇവരുടെ കണ്ണീരാണ് പാടത്ത് വീഴുന്നത്.

Keywords: Wild boar, Bambrana, Kumbla, Farmers, Agriculture, Malayalam News, Kerala News, Kasaragod News, Wild boars destroying crops: farmers.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL